Thursday, March 12, 2026 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.57 AM

ഇടത്‌-വലത്‌ മുന്നണികള്‍ ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്നു: ബി.ജെ.പി.

കട്ടപ്പന: ഇടത്‌-വലത്‌ മുന്നണികള്‍ നടത്തിവരുന്ന യാത്രകള്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടുള്ള തട്ടിപ്പ്‌ മാത്രമാണെന്ന്‌ ബി.ജെ.പി. സൗത്ത്‌ ജില്ലാ കമ്മിറ്റി. ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങളാണ്‌ ഇരുമുന്നണികളുടെയും നേതാക്കള്‍ നടത്തുന്നത്‌.
എല്‍.ഡി.എഫ്‌. 10 വര്‍ഷം ഭരിച്ചിട്ടും ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടില്ല. സ്വന്തം പട്ടയഭൂമിയിലെ നിയമാനുസൃത നിര്‍മാണങ്ങള്‍ക്ക്‌ ക്രമവല്‍ക്കരണം എന്ന പേരില്‍ വന്‍തുക നല്‍കേണ്ട സാഹചര്യത്തി ജനത്തെ തള്ളിവിട്ടു. കട്ടപ്പനയില്‍ ഉള്‍പ്പെടെ ഷോപ്പ്‌സൈറ്റുകള്‍ക്ക്‌ പട്ടയം നല്‍കുമെന്ന്‌ പ്രഖ്യാപിച്ചവര്‍ ഇപ്പോഴും അതേ പ്രചാരണം നടത്തുന്നു. സി.എച്ച്‌.ആര്‍. വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക്‌ അനുകൂലമായി നിലപാട്‌ സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു.
ഇപ്പോള്‍ 1964ലെ ചട്ടപ്രകാരം പട്ടയ നടപടി തുടരാന്‍ ഹൈക്കോടതി ഉത്തരവ്‌ നല്‍കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം വരുംമുമ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്‌ വിശ്വസിക്കാനാകില്ല.
18,000 കോടിയുടെ ഇടുക്കി പാക്കേജില്‍ 18 കോടി പോലും ഫലപ്രദമായി വിനിയോഗിച്ചില്ല. വന്യജീവി സങ്കേതങ്ങളുടെയും ഡാമുകളുടെയും പുറത്ത്‌ ജനവാസ മേഖലയില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചവര്‍ ജനദ്രോഹം തുടരുന്നു.
പുതുയുഗയാത്ര നയിക്കുന്ന വി.ഡി. സതീശന്‍, 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കണമെന്ന്‌ നിലപാടുള്ളയാളാണ്‌. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ ഇടുക്കിയില്‍ വാഗ്‌ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന പ്രതിപക്ഷം ക്രിയാത്മകമായി ഇടപെട്ടിരുന്നുവെങ്കില്‍ പട്ടയപ്രശ്‌നം നേരത്തേ പരിഹരിക്കാമായിരുന്നു. പട്ടയപ്രശ്‌നം വഷളാക്കിയത്‌ കോണ്‍ഗ്രസും യു.ഡി.എഫുമാണ്‌.
ആരോഗ്യ മേഖല, ടൂറിസം, തോട്ടം മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍, യുവാക്കള്‍ക്ക്‌ തൊഴിലവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ഥതയില്ല. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ പി.ആര്‍ വര്‍ക്കുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും യാത്രകളുമായി എത്തിയ ഇരുമുന്നണികളെയും ജനം തിരിച്ചറിയണമെന്നും ജില്ലാ പ്രസിഡന്റ്‌ വി.സി വര്‍ഗീസ്‌, ജനറല്‍ സെക്രട്ടറിമാരായ കെ. കുമാര്‍, രതീഷ്‌ വരകുമല, മണ്ഡലം പ്രസിഡന്റ്‌ സുജിത്‌ ശശി എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 26 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW