Wednesday, March 11, 2026 Last Updated 31 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.57 AM

വീട്‌ കയറി ആക്രമണം; നാലുപേര്‍ അറസ്‌റ്റില്‍

കട്ടപ്പന: യുവതിയെയും കുട്ടിയെയും വീട്‌ കയറി ആക്രമിച്ച കേസില്‍ നാല്‌ പേര്‍ അറസ്‌റ്റില്‍. പാറക്കടവ്‌ സ്വദേശികളായ ചെന്നായ്‌ക്കല്‍ ദീപു ഉണ്ണികൃഷ്‌ണന്‍(46), ചാണശേരില്‍ സുജിത്ത്‌മോന്‍ സുരേഷ്‌(28), ചാണശേരില്‍ ബിനീഷ്‌ ബാബു(36), മേലേക്കുളത്ത്‌ രാഹുല്‍ രാജന്‍(30) എന്നിവരാണു പിടിയിലായത്‌.
ഫുട്‌ബോള്‍ ഡിഷ്‌ ആന്റിനയില്‍ തട്ടിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലാണു പ്രതികള്‍ യുവതിയെയും 12 വയസുള്ള മകനെയും വീട്‌ കയറി ആക്രമിച്ചത്‌. പാറക്കടവിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന യുവതിയുടെ മകന്‍ ഫുട്‌ബോള്‍ കളിച്ചപ്പോള്‍ താഴത്തെ നിലയില്‍ താമസിക്കുന്ന ദീപു സ്‌ഥാപിച്ചിരുന്ന ഡിഷ്‌ ആന്റിനയില്‍ തട്ടി സിഗ്നല്‍ നഷ്‌ടമായെന്നാണ്‌ ആരോപണം. തുടര്‍ന്നുള്ള തര്‍ക്കമാണ്‌ വീടുകയറി ആക്രമണം നടത്താന്‍ കാരണമായതെന്ന്‌ പോലീസ്‌ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഈ സംഭവമറിഞ്ഞ്‌ 22ന്‌ വൈകിട്ട്‌ യുവതിയുടെ വീട്ടിലെത്തിയ കുടുംബ സുഹൃത്ത്‌ വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. മൂവരെയും മര്‍ദിക്കുകയും യുവതിയുടെ വസ്‌ത്രം വലിച്ചുകീറുകയും ചെയ്‌തു. ഇവരുടെ പരാതിയില്‍ പോലീസ്‌ കേസെടുത്ത്‌ നാലുപേരെ അറസ്‌റ്റു ചെയ്‌ത് റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്‌.

Ads by Google
Advertisement
Thursday 26 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW