Wednesday, March 11, 2026 Last Updated 28 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.57 AM

ജില്ലാതല പട്ടയമേള ഇന്ന്‌ ചെറുതോണിയില്‍

ഇടുക്കി: ജില്ലാതല പട്ടയമേള ഇന്നു രാവിലെ 10.30 ന്‌ ചെറുതോണി പഞ്ചായത്ത്‌ ടൗണ്‍ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്‌റ്റിന്‍ പട്ടയവിതരണം നിര്‍വഹിക്കും. ഡീന്‍ കുര്യാക്കോസ്‌ എം.പി, എം.എല്‍. എമാരായ എം.എം. മണി, പി.ജെ. ജോസഫ്‌, എ. രാജ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല സ്‌റ്റീഫന്‍, കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ ഇന്ന്‌ 2017 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. 2016 മുതല്‍ ഇടുക്കി ജില്ലയില്‍ നാളിതുവരെ 13 പട്ടയമേളകള്‍ സംഘടിപ്പിച്ച്‌ 43613 പട്ടയങ്ങള്‍ വിതരണം ചെയ്‌തു.
കോടതി ഉത്തരവുകള്‍ മുലം തടസപ്പെട്ട്‌ കിടന്ന 3000 അപേക്ഷകളില്‍ പതിവ്‌ ഉത്തരവ്‌ തയാറായിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ഭൂമി പതിവ്‌ ഓഫീസുകള്‍ മുഖേന സമയബന്ധിതമായി പട്ടയങ്ങള്‍ വിതരണം ചെയ്യും.
അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാര്‍ട്ട്‌ എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ്‌ സംസ്‌ഥാന സര്‍ക്കാരും റവന്യൂ വകുപ്പും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്‌.
പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സംസ്‌ഥാന തല പട്ടയം മിഷന്റെ ഭാഗമായി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക്‌ പട്ടയം വിതരണം ചെയ്യുന്നതിലൂടെ കര്‍ഷകരുടെ സ്വന്തം ഭൂമിക്ക്‌ സ്‌ഥായിയായ അവകാശം ഉറപ്പാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു വരികയാണ്‌. സംസ്‌ഥാന തലത്തില്‍ രൂപീകരിച്ച പട്ടയ മിഷനും പട്ടയ മിഷന്റെ ഭാഗമായി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പട്ടയ അസംബ്ലികള്‍ ചേര്‍ന്ന്‌ ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നു.
സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങള്‍ നിരവധിയുള്ള ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്‌ഥാനതല പട്ടയം മിഷനില്‍ സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കിയിട്ടുണ്ട്‌. ജില്ലയിലെ ഓരോ ഭൂമി പ്രശ്‌നങ്ങളും പ്രത്യേകമായി പരിഹരിക്കാനും യോഗ്യമായ കൈവശങ്ങള്‍ക്ക്‌ പട്ടയം അനുവദിക്കാനും നടപടികള്‍ തുടര്‍ന്ന്‌ വരികയാണ്‌.
ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി ജില്ലയിലെ താലൂക്ക്‌ ഓഫീസുകള്‍, ഭൂമിപതിവ്‌ സ്‌പെഷല്‍ ഓഫീസുകള്‍ എന്നിവ മുഖേന തയാറാക്കിയ വിവിധ ഭൂമി പതിവ്‌ ചട്ടങ്ങള്‍ പ്രകാരമുള്ള പട്ടയങ്ങളാണ്‌ മേളയില്‍ വിതരണം ചെയ്യുന്നത്‌.

Ads by Google
Advertisement
Thursday 26 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW