Thursday, March 12, 2026 Last Updated 43 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.57 AM

യു.ഡി.എഫ്‌. നുണ പ്രചാരണവും അക്രമവും അവസാനിപ്പിക്കണം: എല്‍.ഡി.എഫ്‌.

ചെറുതോണി: വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ്‌. മെമ്പര്‍മാര്‍ നടത്തുന്ന നുണ പ്രചരണവും അക്രമവും അവസാനിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌. മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. പുതിയ ഭരണ സമിതി ഭരണം ഏറ്റെടുത്തതിനുശേഷം മാനദണ്ഡങ്ങള്‍ പാലിക്കാതെയും കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെയും വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ പ്രധാനപ്പെട്ട പദ്ധതികള്‍ വകമാറ്റി പുതിയ പദ്ധതികള്‍ക്ക്‌ നല്‍കുകയായിരുന്നുവെന്ന്‌ മെമ്പര്‍മാര്‍ ആരോപിച്ചു.
കമ്മറ്റിക്കു കയറുമ്പോള്‍ തന്നെ എല്ലാവരും മിനിട്ട്‌സില്‍ ഒപ്പിടും. പിന്നീടാണ്‌ ചര്‍ച്ചകള്‍ നടത്തി പദ്ധതികള്‍ അംഗീകരിക്കുന്നത്‌. എന്നാല്‍ ജനുവരിയിലും ഫെബ്രുവരിയിലും നടന്ന കമ്മറ്റിയില്‍ പാസാക്കാതെ വ്യാജമായി പ്രോജക്‌ടുകള്‍ മിസിട്ട്‌സില്‍ എഴുതി ചേര്‍ക്കുകയായിരുന്നു. ഭരണ കക്ഷിയില്‍പ്പെട്ടവരെപ്പോലും അറിയിക്കാതെയാണ്‌ പദ്ധതികള്‍ എഴുതി ചേര്‍ത്തത്‌. കമ്മറ്റി കഴിഞ്ഞാല്‍ ഉടന്‍തന്നെ കരട്‌ പ്രസിദ്ധീകരിക്കണമെന്നും രണ്ടു ദിവസത്തിനകം മിനിട്ട്‌സിന്റെ കോപ്പി നല്‍കണമെന്നുമാണ്‌ പഞ്ചായത്ത്‌ ചട്ടം. ഇതു ചോദ്യം ചെയ്‌തതിനാണ്‌ സിജി ചാക്കോയേയും പ്രഭാ തങ്കച്ചനേയും മുഖത്തടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തതെന്നും മെമ്പര്‍മാര്‍ പറഞ്ഞു. മര്‍ദനമേറ്റ പ്രതിപക്ഷ മെമ്പര്‍മാര്‍ ആശുപത്രിയില്‍ അഡ്‌മിറ്റായതിനുശേഷം കമ്മറ്റി തുടരുകയും പിന്നീട്‌ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും ആശുപത്രിയില്‍ അഡ്‌മിറ്റായി കള്ളമൊഴി കൊടുത്ത്‌ കേസെടുപ്പിക്കുകയായിരുന്നു എന്ന്‌ മെമ്പര്‍മാര്‍ പറഞ്ഞു. ഗാന്ധിനഗര്‍ കോളനിയിലെ ഉപഭോക്‌തൃ ലിസ്‌റ്റിന്റെയും മണിയാറന്‍കുടി ഓപ്പണ്‍ ജിമ്മിനു സ്‌ഥലം നല്‍കിയതിന്റെയും രേഖകള്‍ മെമ്പര്‍മാര്‍ പ്രദര്‍ശിപ്പിച്ചു.
റദ്ദുചെയ്‌ത പദ്ധതികളുടെ പണം ഭരണകക്ഷി മെമ്പര്‍മാരുടെ വാര്‍ഡുകളിലാണ്‌ നല്‍കിയതെന്നും പ്രസിഡന്റിന്റെ വാര്‍ഡില്‍ ആവശ്യമില്ലാത്ത റോഡിനാണ്‌ പണം അനുവദിച്ചതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷ മെമ്പര്‍മാര്‍ പറഞ്ഞു. പഞ്ചായത്ത്‌ ഹാളില്‍ ക്യാമറയും പോലീസ്‌ സംരക്ഷണവും നല്‍കാതെ കമ്മറ്റിക്ക്‌ കയറാന്‍ പറ്റില്ലെന്ന്‌ രേഖാമൂലം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടറേയും പോലീസിനേയും വിവരമറിയിച്ചിട്ടുണ്ടെന്ന്‌ പ്രതിപക്ഷ മെമ്പര്‍മാരായ പ്രഭാ തങ്കച്ചന്‍, സിജി ചാക്കോ, ടി.ഇ നൗഷാദ്‌, രാജു കല്ലറക്കന്‍, അമ്മിണി ജോസ്‌ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 26 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW