Friday, March 13, 2026 Last Updated 40 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.56 AM

കെ.എസ്‌.ബി.എ. ലേഡി ബ്യൂട്ടീഷ്യന്‍സ്‌ എറണാകുളം ജില്ല വാര്‍ഷിക സമ്മേളനം

uploads/news/2026/02/827358/1.jpg

മൂവാറ്റുപുഴ: കെ.എസ്‌.ബി.എ. ലേഡി ബ്യൂട്ടീഷ്യന്‍സ്‌ അസോസിയേഷന്‍ എറണാകുളം ജില്ല സമ്മേളനം ലേഡി ബ്യൂട്ടീഷന്‍സ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ശ്യാമാ നായര്‍ ഉദ്‌ഘാടനം ചെയ്‌തു.വര്‍ണ ശബളമായ പ്രകടനത്തിനു ശേഷം ജില്ല പ്രസിഡന്റ്‌ നെറിന്‍ ജോണ്‍സണ്‍ പതാകയുയര്‍ത്തി, സമ്മേളനത്തില്‍ ജില്ല ജോയിന്റ്‌ സെക്രട്ടറി സിമി ബെന്നി അനുശോചന പ്രമേയം അവതരിപ്പിച്ചു, വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജു രഘു സ്വാഗതം പറഞ്ഞു.
കെ.എസ്‌.ബി.എ. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഇ.എസ്‌. ഷാജി ആമുഖ പ്രസംഗം നടത്തി. ജില്ല പ്രസിഡന്റ്‌ നെറിന്‍ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്‌.ബി.എ. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഇ. ബഷീര്‍, ജില്ല സെക്രട്ടറി പി.എന്‍. വേണു, സെക്രട്ടറി മിനി ബേബി, ട്രഷറര്‍ ശ്രീവിദ്യ ശ്രീജിത്ത്‌, കെ.എസ്‌.ബി.എ. സംസ്‌ഥാന ട്രഷറര്‍ എം.ജെ. അനു, സംസ്‌ഥാന കമ്മിറ്റി അംഗം കെ.എന്‍. അനില്‍ ബിശ്വാസ്‌, ലേഡി ബ്യൂട്ടീഷന്‍സ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സാലി ഷിബു, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ലിന്‍സി ജിജോ, രജനി തമ്പി, ജില്ല ഭാരവാഹികളായ എ.എ. ശിവദാസ്‌, സി.പി. ഹരീഷ്‌, എന്‍.കെ. ഗിരീഷ്‌, സി.ടി. സുരേഷ്‌, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. രവി തുടങ്ങിയവര്‍ സംസാരിച്ചു .
ഹരിതകര്‍മ സേന മുടി മാലിന്യം സ്‌ഥാപനങ്ങളില്‍ നിന്നും ശേഖരിക്കാതെ 1200 രൂപ മുന്‍കൂറായി ഈടാക്കുന്നുവെന്നും മുടി വേസ്‌റ്റ് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഏജന്‍സിയെ കൊണ്ട്‌ സംസ്‌കരിക്കുന്ന സംഘടന എന്ന നിലയില്‍ സേവനം നല്‍കാതെ ബ്യൂട്ടിപാര്‍ലറുകളില്‍ നിന്നും സാമ്പത്തികം വാങ്ങുന്ന ഹരിതകര്‍മ സേനയുടെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം കുറ്റപെടുത്തി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ലൈസന്‍സ്‌ പുതുക്കുന്നതിനു 1200 രൂപ മുന്‍കൂര്‍ അടച്ചു രസീത്‌ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു. അടച്ചില്ലെങ്കില്‍ ലൈസന്‍സ്‌ പുതുക്കിക്കിട്ടാത്ത സ്‌ഥിതിയാണ്‌. അതിനാല്‍ ലൈസന്‍സ്‌ പുതുക്കുന്നതിന്റെ മാനദന്ധം പുനര്‍ നിശ്‌ചയിക്കണമെന്നും യൂസര്‍ ഫീയില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളെ ഒഴിവാക്കിത്തരണമെന്നും സമ്മേളനം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.ഭാരവാഹികളായി ലിന്‍സി ജിജോ പ്രസിഡന്റ്‌, സിമി ബെന്നി, ഷീജ മണി, ഷൈലമ്മ വി.എ. വൈസ്‌ പ്രസിഡന്റ്‌മാര്‍, മിനി ബേബി സെക്രട്ടറി, രഞ്‌ജു രഘു, സജിത അനില്‍, ദീപ ഷിലീബ്‌ ജോയിന്റ്‌ സെക്രട്ടറി മാര്‍, ശ്രീജ സാബു ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 26 Feb 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW