-->
കോതമംഗലം: ആലുവ മൂന്നാര്‍ രാജപാത തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സിലും കോതമംഗലം നഗരസഭയും കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളും ചേര്‍ന്ന് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു.
കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു.
രാജപാത ജനങ്ങളുടേതാണ് എന്നും പൊതുമരാമത്ത് വകുപ്പിന്റേതാണ് റോഡ് എന്നുള്ളതിന്റെ എല്ലാ രേഖകളും ഉണ്ടായിട്ടും അനധികൃത കൈയേറ്റക്കാരായ വനംവകുപ്പിനെ റോഡില്‍നിന്ന് ഇറക്കിവിടാന്‍ പൊതുമരാമത്ത് വകുപ്പിന് ഭയമാണോ എന്ന് ബിഷപ്പ് ചോദിച്ചു. മുന്‍ എം.എല്‍.എ. എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് ചിരപ്പറമ്പില്‍, ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍, ലീഗല്‍ അഡൈ്വസര്‍ എ. സി. ദേവസ്യ, യു.ഡി.എഫ്. ജില്ല ചെയര്‍മാന്‍ ഷിബു തെക്കുംപുറം, മുന്‍സിപ്പല്‍ ചെയര്‍പഴ്‌സണ്‍ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,ഷാജി പയ്യാനിക്കല്‍, സി.പി.എം. ഏരിയ കമ്മിറ്റി അംഗം കെ.കെ. ശിവന്‍, എസ്.എന്‍.ഡി.പി. പ്രതിനിധി അജി നാരായണന്‍, ആദിവാസി പ്രതിനിധി കുട്ടന്‍ ഗോപാലന്‍, ജോഷി പൊട്ടക്കല്‍, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ്, ബിനോയ് പള്ളത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫാ.റോബിന്‍ പടിഞ്ഞാറെക്കുറ്റ്, ആദര്‍ശ് പണിക്കര്‍, പോള്‍ പി. എക്‌സ്., ഫാ. തോമസ് പറയിടം, ഫാ. അരുണ്‍ വലിയ താഴത്ത്, ഫാ.ടിന്റോ കണ്ണമ്പള്ളി, ഡാമി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.