Thursday, March 12, 2026 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.56 AM

ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കണം: കെ.പി.പി.എച്ച്‌.എ.

കൊച്ചി: പൊതു തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണെങ്കില്‍ പോലും ക്ഷാമബത്ത നല്‍കിക്കൊണ്ടും ശമ്പളക്കമ്മീഷന്‍ പ്രഖ്യാപിച്ചു കൊണ്ടും ഉത്തരവിറക്കിയത്‌ സ്വാഗതാര്‍ഹമാണെന്ന്‌ കേരള പ്രൈവറ്റ്‌ പ്രൈമറി ഹെഡ്‌മാസേ്‌റ്റഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്‌എ).ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്ന സുപ്രീംകോടതി വിധി , ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന്‌ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.
2021 ജൂലൈ മാസം മുതല്‍ 2025 ജൂലൈ മാസം വരെ ഓരോ ഘട്ടത്തിലും ജീവനക്കാര്‍ക്ക്‌ അവകാശപ്പെട്ട ഡിഎ കുടിശിക നല്‍കാത്തത്‌ തികഞ്ഞ നീതി നിഷേധമാണ്‌. 2024 ജൂലൈ വരെയുള്ള ഡിഎ സ്വാഭാവികമായും ശമ്പള പരിഷ്‌കരണത്തില്‍ ലയിപ്പിക്കപ്പെടും.ശമ്പള പരിഷ്‌കരണം മുന്നേ തന്നെ നല്‍കണം എന്ന്‌ ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ 2024 ആദ്യം തന്നെ ഒരു കമ്മീഷനെ നിയമിച്ച്‌ നടപടിക്രമങ്ങള്‍ ആരംഭിക്കാമായിരുന്നു. 200ല്‍ പരം വകുപ്പുകളും സ്‌പാര്‍ക്ക്‌ മുഖേന ശമ്പളം കൈപ്പറ്റുന്ന അഞ്ചരലക്ഷത്തോളം ജീവനക്കാരും നോണ്‍ സ്‌പാര്‍ക്ക്‌ ജീവനക്കാരായ അമ്പതിനായിരത്തോളം പേരും ചേര്‍ന്ന്‌ ഏതാണ്ട്‌ ആറ്‌ ലക്ഷത്തില്‍പരം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന്‌ വെറും മൂന്നുമാസത്തെ സമയമാണ്‌ നല്‍കിയിരിക്കുന്നത്‌. ഒരു ശമ്പള പരിഷ്‌കരണത്തെക്കാള്‍ ഏറ്റവും ഗുണകരം,നിലവില്‍ ജീവനക്കാര്‍ക്ക്‌ ലഭ്യമാകാനുള്ള ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതു തന്നെയാണ്‌ എന്ന്‌ കെപിപിഎച്ച്‌എ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജി.സുനില്‍ കുമാര്‍,പ്രസിഡന്റ്‌ പി. കൃഷ്‌ണപ്രസാദ്‌ എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 26 Feb 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW