Friday, March 13, 2026 Last Updated 42 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.56 AM

മലയാറ്റൂര്‍ തീര്‍ത്ഥാടനം ; ഭക്‌തജനങ്ങള്‍ക്ക്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും : അവലോകന യോഗം ചേര്‍ന്നു

കാലടി ; മലയാറ്റൂര്‍ അന്താരാഷ്‌ട്ര തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധവാരത്തോടനുബന്ധിച്ച്‌ ഭക്‌തര്‍ക്ക്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി റോജി എം. ജോണ്‍ എം.എല്‍.എയുടെയും ജില്ലാ കളക്‌ടര്‍ ജി. പ്രിയങ്കയുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ 19 വരെ നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന കാലയളവില്‍ ഭക്‌തജനങ്ങള്‍ക്ക്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ എം.എല്‍.എ വിവിധ വകുപ്പുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും കാല്‍നട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്‌ കാനകളില്‍ സ്ലാബുകള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പോലീസിനെ വിന്യസിക്കും. ഗതാഗത നിയന്ത്രണം, സി.സി.ടി.വി നിരീക്ഷണം, പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ എന്നിവ പോലീസിന്റെ നേതൃത്വത്തില്‍ സജ്‌ജീകരിക്കും. തീര്‍ത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും, സ്വകാര്യ ബസുകള്‍ക്ക്‌ സ്‌പെഷ്യല്‍ പെര്‍മിറ്റും നല്‍കും. ഡാക്‌ടര്‍മാരുടെ സേവനവും ആംബുലന്‍സുകളും ഉറപ്പാക്കും. ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത്‌ നിര്‍ബന്ധമാക്കും. വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനസംരക്ഷണ ബോര്‍ഡുകള്‍ സ്‌ഥാപിക്കും.എക്‌സൈസ്‌ പരിശോധന കര്‍ശനമാക്കും.മാലിന്യ നിര്‍മ്മാര്‍ജ്‌ജനത്തിനായി വേസ്‌റ്റ് ബിന്നുകള്‍ സ്‌ഥാപിക്കാനും ഹരിതചട്ടം പാലിച്ചുമാത്രം പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ആലുവ പിഡബ്ലിയുഡി റസ്‌റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സലോമി ടോമി,അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി.എം വര്‍ഗീസ്‌,മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോസ്‌ ഒഴലക്കാട്ട്‌, കുരിശുമുടി സ്‌പിരിച്ച്വല്‍ ഡയറക്‌ടര്‍ ഫാ. ആന്റണി നടുവത്തുശേരി, കൈകാരന്‍മാരായ ടിനു തറയില്‍, ജോര്‍ളി ഈരത്തര, ആബേല്‍ കപ്പ്യാരുകുടി,ജനപ്രതിനിധികള്‍, സെബിയൂര്‍, ഇല്ലിത്തോട്‌, കാടപ്പാറ തുടങ്ങിയ ഇടവകകളിലെ വൈദീകരും, കൈക്കാരന്‍മാരും, വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 26 Feb 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW