Friday, March 13, 2026 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.54 AM

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി കെട്ടിടസമുച്ചയം ഉദ്‌ഘാടനം ഇന്ന്‌

uploads/news/2026/02/827354/3.jpg

ചെങ്ങന്നൂര്‍: 100 കോടി രൂപ ചെലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ജില്ലാ ആശുപത്രി കെട്ടിടസമുച്ചയം ഇന്നു വൈകിട്ട്‌ ആറിന്‌ മന്ത്രി വീണാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും.
മന്ത്രിസജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.രണ്ടര ഏക്കറിനുള്ളില്‍ ഏഴു നിലകളിലായി 1,25,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ്‌ കെട്ടിട സമുച്ചയം പൂര്‍ത്തിയാകുന്നത്‌. മുന്നൂറ്‌ കിടക്കകളാണ്‌ തയാറാകുന്നത്‌. സോളാര്‍ സംവിധാനവും സജ്‌ജമാക്കും.
ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ്‌ സജ്‌ജമാക്കുന്നത്‌. വാഹന അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ ട്രോമ കെയര്‍ യൂണിറ്റ്‌ ആരംഭിക്കും. ജില്ലാ ആശുപത്രിയേയും മാതൃ - ശിശു ആശുപത്രിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റാമ്പിന്‌ മേല്‍ക്കൂരയുമുണ്ട്‌.
കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. നിര്‍വഹണ ഏജന്‍സിയായ വാപ്‌ കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പിനിയാണ്‌ നിര്‍മാണം നടത്തിയത്‌.
അനുബന്ധ സൗകര്യങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്‌ഥാനത്തെ വലിയ ജില്ലാ ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ആശുപത്രി മാറും.

Ads by Google
Advertisement
Thursday 26 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW