Thursday, March 12, 2026 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.54 AM

പുതുയുഗയാത്ര ആലപ്പുഴയില്‍ ഉജ്വല വരവേല്‍പ്പ്‌

uploads/news/2026/02/827352/1.jpg

ആലപ്പുഴ/പൂച്ചാക്കല്‍: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക്‌ ആലപ്പുഴ ജില്ലയില്‍ ഉജ്വല വരവേല്‍പ്‌. വൈക്കത്തുനിന്ന്‌ ജങ്കാറില്‍ ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ തവണക്കടവില്‍ എത്തിയപ്പോള്‍ ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരുമടക്കം വന്‍ജനാവലി ചേര്‍ന്ന്‌ സ്വീകരണം നല്‍കി. അവിടെനിന്ന്‌ നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ അരൂര്‍ മണ്ഡലത്തിലെ ഒറ്റപ്പുന്നയില്‍ എത്തി. പിണറായി വിജയന്റെ ദുര്‍ഭരണം അവസാനിപ്പിച്ച്‌ ഒരു പുതുകേരളം സൃഷ്‌ടിക്കണമെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ജില്ലയിലെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി പറഞ്ഞു. ഖജനാവില്‍ പൂച്ച പെറ്റ്‌ കിടക്കുകയാണ്‌. സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്‌. ആറ്‌ ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ്‌, സപ്ലൈക്കോയ്‌ക്ക് കോടികള്‍ നല്‍കാനുണ്ട്‌. വിലക്കയറ്റംകൊണ്ട്‌ ജനം പൊറുതിമുട്ടുകയാണ്‌. വൈദ്യുതി ചാര്‍ജ്‌, വെള്ളക്കരം, കെട്ടിട നികുതി തുടങ്ങിയവ വര്‍ധിപ്പിച്ചു. ആരോഗ്യരംഗം വെന്റിലേറ്ററില്‍ തളര്‍ന്ന്‌ കിടക്കുകയാണ്‌. സര്‍ക്കാര്‍ ആശുപതികളില്‍ മരുന്നുകള്‍ ഇല്ലാത്ത അവസ്‌ഥയാണ്‌. സാധാരണക്കാരന്റെ വയറ്റില്‍ കത്രിക വര്‍ഷങ്ങളോളം കിടന്നു. പുറത്തെടുത്തപ്പോള്‍ അമ്പത്‌ കൊല്ലം വയറ്റില്‍ കിടന്നാലും കുഴപ്പമില്ലെന്നൊണ്‌ പറയുന്നത്‌. കെട്ടിട നിര്‍മ്മാണ പെന്‍ഷന്‍ കൊടുത്തിട്ട്‌ പത്ത്‌ കൊല്ലമായി. സംഘ പരിവാറുമായി ചേര്‍ന്ന്‌ ഇവിടെ കൊള്ള നടത്തുകയാണ്‌. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന സി.പി.എം നേതാക്കള്‍ ജയിലാണ്‌.
സ്വര്‍ണം ഏതോ കോടിശ്വരന്‌ വിറ്റിരിക്കുകയാണ്‌. രക്‌തസാക്ഷി ഫണ്ട്‌ പോലും തട്ടിപ്പ്‌ പോലും തിരിമറി നടത്തിയവരാണ്‌ ഇവരെന്ന്‌ പ്രതിപക്ഷ നേതാവ്‌ കുറ്റപ്പെടുത്തി. ഒറ്റപ്പുന്നയിലെ സമ്മേളനം എം.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.കെ.ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ ചേര്‍ത്തല മണ്ഡലത്തിലെ സ്വീകരണം ചേര്‍ത്തല മുനിസിപ്പല്‍ മൈതാനത്തും ആദ്യ ദിനത്തെ പര്യടന സമാപനം ആലപ്പുഴ മണ്ഡലത്തിലെ ആലപ്പുഴ ശീമാട്ടി ഗ്രൗണ്ടിലും നടന്നു. രണ്ട്‌ കേന്ദ്രങ്ങളിലും ആയിരക്കണക്കിനാളുകള്‍ സന്നിഹിതരായിരുന്നു. ഇന്നത്തെ ആദ്യ സ്വീകരണം അമ്പലപ്പുഴ കച്ചേരിപ്പടിയില്‍ രാവിലെ 10ന്‌ നടക്കും.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്‌ഘാടനം ചെയ്യും. 11.30ന്‌ കുട്ടനാട്‌ രാമങ്കരിയില്‍ സ്വീകരണ ഉദ്‌ഘാടനം യു.ഡി.എഫ്‌ കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ എം.പി. നിര്‍വഹിക്കും. വൈകിട്ട്‌ 3.30ന്‌ ഹരിപ്പാട്‌ മുനിസിപ്പാലിറ്റിയുടെ എതിര്‍വശമുള്ള മൈതാനത്ത്‌ നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. 4.30ന്‌ കായംകുളം നിയോജക മണ്ഡലംതല സ്വീകരണം എല്‍മെക്‌സ് ഗ്രൗണ്ടില്‍ നടക്കും. എം.എം ഹസന്‍ ഉദ്‌ഘാടനം ചെയ്യും. 5.30ന്‌ ചാരുംമൂട്‌ ജങ്‌ഷന്‌ സമീപം നടക്കുന്ന സമ്മേളനം ഷാഫി പറമ്പില്‍ എം.പി. ഉദ്‌ഘാടനം ചെയ്യും. 6.30ന്‌ ചെങ്ങന്നൂരില്‍ പര്യടനം സമാപിക്കും. വണ്ടിമല ക്ഷേത്രത്തിന്‌ സമീപം സമാപന സമ്മേളനം രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. രാവിലെ എട്ട്‌ മുതല്‍ 10വരെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി പ്രതിപക്ഷ നേതാവ്‌ ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തില്‍ സംവദിക്കും. തുടര്‍ന്ന്‌ പത്രസമ്മേളനവും നടത്തും.

Ads by Google
Advertisement
Thursday 26 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW