Thursday, March 12, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.54 AM

കായലോര വിശ്രമകേന്ദ്രവും ഹൗസ്‌ബോട്ട്‌ ടെര്‍മിനലും ഉപയോഗശൂന്യം

uploads/news/2026/02/827351/4.jpg

കായംകുളം: കോടികള്‍ മുടക്കി നിര്‍മ്മാണം നടത്തി 2019 ഫെബ്രുവരി 25ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത കായലോരവിശ്രമ കേന്ദ്രവും ഹൗസ്‌ ബോട്ട്‌ ടെര്‍മിനലും ജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമല്ലാതെയും സാമൂഹിക വിരുദ്ധരുടെയും മയക്കുമരുന്ന്‌, അനാശ്യാസ പ്രവര്‍ത്തികളുടെ താവളമായും മാറിയിരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഉദ്‌ഘാടനത്തിന്റെ ഏഴാം വാര്‍ഷികദിനത്തില്‍ കായംകുളം ജനകീയ പ്രതികരണ വേദി റീത്ത്‌ വെച്ച്‌ പ്രതിഷേധിച്ചു. ഇതു സംബദ്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുകയും ചെയ്‌തിരുന്നു.
പ്രതിഷേധയോഗത്തില്‍ കറുത്ത തുണികൊണ്ട്‌ വായ്‌ മൂടിക്കെട്ടിയും കറുത്ത പതാകകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.
പ്രതികരണ വേദി പ്രസിഡന്റ്‌ പാലമുറ്റത്ത്‌ വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പുളിയറ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
സോമശേഖരന്‍ ഉണ്ണിത്താന്‍, രാജശേഖരന്‍, അനില്‍ പി. ഡാനിയല്‍, കെ.എന്‍. കൃഷ്‌ണകുമാര്‍, ബാബു കോയിക്കല്‍, കെ.പി. അലക്‌സാണ്ടര്‍, രാജന്‍ പുതിയിടം, കെ.എന്‍. ജയന്‍, ശ്രീധരന്‍ പിള്ള, രാധാകൃഷ്‌ണന്‍, അനീഷ്‌ ഗോപിനാഥ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 26 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW