Friday, March 13, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.54 AM

വധശ്രമ കേസ്‌: മുന്‍ പഞ്ചായത്ത്‌ അംഗം റിമാന്‍ഡില്‍

ഹരിപ്പാട്‌: പല്ലനയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ഗ്രാമപഞ്ചായത്ത്‌ അംഗം അടക്കം രണ്ടുപേര്‍ റിമാന്‍ഡില്‍. ഒന്നാംപ്രതി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗവും ആര്‍. എസ്‌.പി. നേതാവുമായ പല്ലന ചക്കാല വടക്കതില്‍ സി.എച്ച്‌. സാലി(60) രണ്ടാംപ്രതി ചക്കാല വടക്കതില്‍ ലിബിന്‍(32) എന്നിവരെയാണു ഹരിപ്പാട്‌ മുന്‍സിഫ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌.
കഴിഞ്ഞ മാര്‍ച്ച്‌ 23ന്‌ പല്ലന കലവറ ജങ്‌ഷനില്‍ പല്ലന മട്ടത്ത്‌ കിഴക്കതില്‍ അബ്‌ദുല്‍ ലത്തീഫിന്റെ മകന്‍ അബ്‌ദുല്‍ വാഹിദിനെ(30) സംഘം ചേര്‍ന്ന്‌ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ്‌ അറസ്‌റ്റ്. ഏഴു പേരാണു കേസിലെ പ്രതികള്‍. നാലാംപ്രതി പുത്തന്‍പുരയില്‍ ലിയാക്കത്ത്‌, അഞ്ചാംപ്രതി സല്‍മാന്‍ മന്‍സിലില്‍ നസീര്‍(50), ഏഴാം പ്രതി തൃക്കുന്നപ്പുഴ പല്ലന കായിപ്പറമ്പ്‌ വീട്ടില്‍ മുഹമ്മദ്‌ നാസര്‍(55)എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. മൂന്നു നാല്‌ പ്രതികളായ ചക്കാല വടക്കത്തില്‍ ആദില്‍ ജലീല്‍(31) പുത്തന്‍പുരയ്‌ക്കല്‍ വടക്കതില്‍ ഷൗക്കത്തലി(31) എന്നിവര്‍ ഒളിവിലാണ്‌.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നല്‍കിയതിന്‌ തുടര്‍ന്ന്‌ പ്രതികള്‍ നാട്ടില്‍ ഉണ്ടായിരുന്നെങ്കിലും അറസ്‌റ്റ് വൈകുകയായിരുന്നു. സുപ്രീംകോടതി ജാമ്യ അപേക്ഷ തള്ളിയതിനെ തുടര്‍ന്നു പ്രതികള്‍ തൃകുന്നപ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.

Ads by Google
Advertisement
Thursday 26 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW