Thursday, March 12, 2026 Last Updated 18 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.54 AM

സ്‌ഥാനാര്‍ഥി നിര്‍ണയത്തിലേക്ക്‌ സി.പി.എം; കായംകുളത്തും അരൂരിലും പുതുമുഖം

ആലപ്പുഴ

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്‌ഥാനാര്‍ഥി നിര്‍ണയ നടപടികളിലേക്ക്‌ കടന്ന സി.പി.എം. ജില്ലയിലെ രണ്ട്‌ സീറ്റുകളില്‍ പുതിയ സ്‌ഥാനാര്‍ഥികളെ കൊണ്ടുവരും. അരൂരിലും കായംകുളത്തുമാണ്‌ സിറ്റിങ്‌ എം.എല്‍.എമാരായ ദലീമയെയൂം യു.പ്രതിഭയെയും മാറ്റി പുതിയ സ്‌ഥാനാര്‍ഥികളെ ഇറക്കുന്നത്‌.
സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ഇരുമണ്ഡലങ്ങളിലേയും സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച്‌ ചര്‍ച്ച നടക്കും. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ്‌ ഐസക്കിന്‌ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി ആയെങ്കിലും അദ്ദേഹം ആലപ്പുഴ ജില്ലയില്‍ മത്സരിക്കാനിടയില്ലെന്നാണ്‌ അറിയുന്നത്‌.
അരൂരില്‍ ജില്ലാ സെക്രട്ടറി ആര്‍. നാസറിനാണ്‌ സാധ്യത. എ.എം ആരിഫിന്റെ പേരും ചര്‍ച്ചകളിലുണ്ടെങ്കിലും നാസറിന്റെ പേരിനാണ്‌ മുന്‍തൂക്കം. പ്രതിഭയ്‌ക്ക് കൂടി സീറ്റ്‌ ഇല്ലാതായതോടെ ജില്ലയില്‍ വനിതാ പ്രാതിനിധ്യത്തിനായി കായംകുളത്ത്‌ കേന്ദ്രകമ്മിറ്റി അംഗം സി.എസ്‌. സുജാതയെ പരിഗണിക്കാനിടയുണ്ട്‌. സി.പി.എം. വിഭാഗീയത ഏറ്റവും രൂക്ഷമായ സ്‌ഥലമായതിനാല്‍ എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ എം. ശിവപ്രസാദിനെ പോലെയുള്ള പുതുമുഖത്തെ മത്സരിപ്പിക്കാനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്‌.
ചെങ്ങന്നൂര്‍-സജി ചെറിയാന്‍, ആലപ്പുഴ-പി.പി. ചിത്തരഞ്‌ജന്‍, മാവേലിക്കര-എം.എസ്‌. അരുണ്‍കുമാര്‍, അമ്പലപ്പുഴ-എച്ച്‌. സലാം എന്നിവരാണു വീണ്ടും മത്സരിക്കുക. ഘടകകക്ഷി സീറ്റുകളായ ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദും കുട്ടനാട്ടില്‍ തോമസ്‌ കെ. തോമസും വീണ്ടും മത്സരിക്കും. ഹരിപ്പാട്ട്‌ എ.ഐ.വൈ.എഫ്‌. സംസ്‌ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോനാകും സ്‌ഥാനാര്‍ഥി. അതേസമയം ജി. സുധാകരന്‍ ഉള്‍പ്പടെയുള്ള ജനകീയരായ നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ ശക്‌തമായുണ്ട്‌.

Ads by Google
Advertisement
Thursday 26 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW