Friday, March 13, 2026 Last Updated 29 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.54 AM

കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ത്യന്‍ ആര്‍മി പോലെ: മന്ത്രി ഗണേഷ്‌ കുമാര്‍

ചെങ്ങന്നൂര്‍: ഇന്ത്യന്‍ ആര്‍മിയെപോലെ ഏതു വെല്ലുവിളെയും നേരിടാന്‍ തയാറായാണ്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍. ചെങ്ങന്നൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും ഇപ്പോള്‍ പൊതുമരാമത്ത്‌ വകുപ്പാണ്‌ ഏറ്റെടുത്തിരിക്കുന്നതിനാല്‍ നല്ല നിലവാരം പുലര്‍ത്തുന്നു. ബസിനുള്ളില്‍ കെ.എല്‍. 15 എന്ന പേരില്‍ കുടിവെള്ളം കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്യാന്‍ ധാരണയായി. ഒപ്പം ഭക്ഷണ വിതരണവും പുരോഗമിക്കുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ ലൈസന്‍സ്‌ ലഭിക്കുന്ന രണ്ടാമത്തെ സംസ്‌ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്‌.ആര്‍.ടി.സി. മാനേജിംഗ്‌ ഡയറക്‌ടര്‍ പി.എസ്‌. പ്രമോജ്‌ ശങ്കര്‍ റിപ്പോര്‌ട്ട് അവതരിപ്പിച്ചു. കെ.എസ്‌.സി.എം.എം.സി. ചെയര്‍മാന്‍ എം.എച്ച്‌. റഷീദ്‌, ചെങ്ങന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. സുധാമണി, വൈസ്‌ പ്രസിഡന്റ്‌ ജി. വിവേക്‌, കെ.പി. അനില്‍ കുമാര്‍, റെജി കാഞ്ഞിക്കന്‍, വിജയകുമാരി അമ്മാള്‍, ജിന്റാ എം. ബാബു, സിനി ബിജു,മോഹന്‍ കൊട്ടാരത്തു പറമ്പില്‍, ബി .മോഹന്‍ കുമാര്‍, സുനില്‍ കുമാര്‍, കെ.ജി. സുധീഷ്‌ കുമാര്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പി.എം. ഷറഫ്‌ മുഹമ്മദ്‌, ഡി.ടി.ഒ. കെ.കെ. സുരേഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 26 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW