-->
ചുണ്ടേല്‍: വയനാടന്‍ കാപ്പിയും മറ്റനുബന്ധ കൃഷിയുമായി ബന്ധപ്പെട്ട കാര്‍ഷിക അറിവുകള്‍ കൃഷിക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള മാഗസിനായ കോഫീ ടോക്ക് പ്രകാശനം ചെയ്‌തു. കോഫീ ബോര്‍ഡ് ജോ. ഡയറക്‌ടര്‍ കറുത്ത മണി വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ രാജി വര്‍ഗീസിന് നല്‍കിയാണു പ്രകാശനം ചെയ്‌തത്. ബാലഗോപാല്‍ (റിട്ടയേര്‍ഡ്) ഡോ. രുദ്ര ഗൗഡ ( ഡപ്യൂട്ടി ഡയറക്‌ടര്‍, റിസേര്‍ച്), ബാസവരാജ് എം. ചുളക്കി (ഡപ്യൂട്ടി ഡയറക്‌ടര്‍ എക്‌സ്റ്റന്‍ഷന്‍), മാഗസിന്‍ ചീഫ് എഡിറ്റര്‍ അലി ബ്രാന്‍, എഡിറ്റര്‍ ഷാനവാസ് എ.കെ, വയനാട് കോഫീ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് പാലക്കുന്ന്, ജോയിന്റ് സെക്രട്ടറി മോഹന്‍ രവി, ട്രഷറര്‍ ജൈനന്‍ ടി.ഡി, കോഫീ ബോര്‍ഡ് മെമ്പര്‍ മനോജ് നീലഗിരിഹരികൃഷ്‌ണന്‍ (നബാര്‍ഡ്) എന്നിവര്‍ സംസാരിച്ചു.