-->
മലപ്പുറം: ജില്ലയുടെ പുതിയ കലക്‌ടറായി ഡോ. വിനയ് ഗോയല്‍ നാളെ രാവിലെ 10ന് ചുമതലയേല്‍ക്കും. കലക്‌ടറായ വി.ആര്‍ വിനോദിന് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായി സ്‌ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. 2016 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്‌ഥനായ ഡോ. വിനയ് ഗോയല്‍ ഹരിയാന സ്വദേശിയാണ്. നിലവില്‍ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്‌ടറും ദേശീയ ആരോഗ്യ ദൗത്യം സേ്‌റ്ററ്റ് മിഷന്‍ ഡയറക്‌ടറും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടറും ഇ-ഹെല്‍ത്ത് കേരള പ്രോജക്‌റ്റ് ഡയറക്‌ടറുമാണ്. തിരുവല്ല സബ് കലക്‌ടറായും തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായും പ്രവര്‍ത്തിച്ചു. കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടറായും പട്ടികജാതി വികസന വകുപ്പ് ഡയറക്‌ടറായും കേരള സേ്‌റ്ററ്റ് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയായും സ്‌മാര്‍ട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഹരിയാനയിലെ റോഹ്‌തക് പി.ജി.ഐ.എം.എസില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഡോ. അനുഭൂതി ആണ് ഭാര്യ. നാല് വയസുള്ള അഭിശ്രീ മകളാണ്.