Thursday, March 12, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.44 AM

മലപ്പുറത്തിന്റെ മനസ്സ്‌ കീഴടക്കിയ കലക്‌ടര്‍ വി.ആര്‍. വിനോദ്‌ പടിയിറങ്ങുന്നു

uploads/news/2026/02/827328/3.jpg

മലപ്പുറം: ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാള്‍ ഹൃദയം തൊട്ടുള്ള ഇടപെടലുകള്‍ കൊണ്ട്‌ മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ്‌ കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ്‌ റവന്യൂ വകുപ്പില്‍ ജോയിന്റ്‌ കമ്മീഷണറായാണ്‌ സ്‌ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ്‌ സെക്രട്ടറിയായ വിനയ്‌ ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കലക്‌ടറാകും. നാളെ രാവിലെ അദ്ദേഹം ചുമതലയേല്‍ക്കും.2015ലെ കേരള കേഡര്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായ വി.ആര്‍. വിനോദ്‌ 2023 ഒകേ്‌ടാബര്‍ 20നാണ്‌ മലപ്പുറം ജില്ലാ കലക്‌ടറായി ചുമതലയേറ്റത്‌. ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ ഡയറക്‌ടയിരിക്കെയാണ്‌ മലപ്പുറത്ത്‌ കലക്‌ടറായി എത്തിയത്‌.
സൗമ്യമായ പെരുമാറ്റവും മനസ്സ്‌ തുറന്ന ഇടപെടലുകളും കൊണ്ട്‌ വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍. വിനോദ്‌ ജനകീയനായി മാറി.ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതല്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലെ ജനപ്രിയമായ കലക്‌ടറുടെ ഇടപെടലുകള്‍ ശ്രദ്ധേയവും വേറിട്ടതുമാക്കി. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംസ്‌ഥാന സാമൂഹിക നീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം വരെ എത്തിച്ചു.
ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. ഒപ്പം എന്ന പേരില്‍ അവര്‍ക്കായി തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ പദ്ധതിയുെട പേര്‌ അന്വര്‍ഥമാക്കും പോലെ ഭിന്നശേഷി വിഭാഗക്കാരെ ഒപ്പം ചേര്‍ത്ത്‌ നിര്‍ത്തുന്നതായി.വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്കായി പി.എസ്‌.സി. പരിശീലനം നല്‍കി. ഈ പരിശീലനം വഴി സര്‍ക്കാര്‍ ജോലി ലഭിച്ചവരുണ്ട്‌. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്‌ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‌ കളക്‌ടര്‍ മുന്‍കയെ്ടുെത്തു.
ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ കൃത്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. രണ്ടു വര്‍ഷവും നാലു മാസവും കൊണ്ട്‌ മലപ്പുറത്തിന്റെ മുഴുവന്‍ സ്‌നേഹവും കൊണ്ടാണ്‌ തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങുന്നത്‌.

Ads by Google
Advertisement
Thursday 26 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW