Wednesday, March 11, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.44 AM

മലപ്പുറം ജില്ലാ സബ്‌ ജൂനിയര്‍ ഹോക്കി ടീമിന്‌ യാത്രയയപ്പ്‌ നല്‍കി

uploads/news/2026/02/827327/2.jpg

മലപ്പുറം: കേരള ഹോക്കി സംഘടിപ്പിക്കുന്ന സംസ്‌ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ആണ്‍, പെണ്‍ ടീമിന്റെ ജഴ്‌സി പ്രകാശനവും യാത്രയയപ്പും ചെമ്മങ്കടവ്‌ പി.എം.എസ്‌.എ.എം.എ.എച്ച്‌.എസ്‌.എസില്‍ നടന്നു.
ഇന്ന്‌ മുതല്‍ മാര്‍ച്ച്‌ ഒന്ന്‌ വരെ കണ്ണൂര്‍ ജില്ലയില്‍ സബ്‌ ജൂനിയര്‍ പെണ്‍ വിഭാഗത്തിന്റെ മത്സരവും അതേ തീയ്യതികളില്‍ തന്നെ തിരുവനന്തപുരത്ത്‌ സബ്‌ ജൂനിയര്‍ ആണ്‍ വിഭാഗത്തിന്റെ മത്സരവും നടക്കും. കലാകാരന്മാരുടെ കൂട്ടായ്‌മയായ കനിയാണ്‌ ഇരു ടീമിനും ജഴ്‌സി സമ്മാനിച്ചത്‌. കനി പ്രസിഡന്റ്‌ നൗഷാദ്‌ മാമ്പ്ര ജഴ്‌സി ടീം ക്യാപ്‌റ്റന്‍മാരായ ആദര്‍ശിനും, മഹാജബിനും നല്‍കി പ്രകാശനം ചെയ്‌തു. ചടങ്ങില്‍ മലപ്പുറം ജില്ലാ ഹോക്കി സെക്രട്ടറി ഡോ. എം.എസ്‌. റസ്‌വി അധ്യക്ഷത വഹിച്ചു. ജില്ലാ ടീം മാനേജരായ പി.ടി. സിനാന്‍, കോച്ച്‌ പി. ഹക്കീം, ജില്ലാ ട്രഷറര്‍ റാഷിദ്‌ വില്ലന്‍, കനി അംഗം മുനവ്വര്‍,മുന്‍ ഹോക്കി സ്‌റ്റേറ്റ്‌ താരങ്ങളായ പി.ടി. നിസാം, ഉബൈദ്‌, റഫീഖ്‌, റാഫി, വനിത താരങ്ങളായ ലൈല, റഫ പങ്കെടുത്തു.

Ads by Google
Advertisement
Thursday 26 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW