-->
മലപ്പുറം: ജില്ല വിഭജിച്ചാല്‍ ഭരണപരമായ കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ്. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ഒരു വിസ്‌തൃതിയുള്ള ജില്ലയാണ്. ജില്ലയുടെ ഒരു ഭാഗത്ത് നിന്ന് മറ്റേ ഭാഗത്തേക്ക് സഞ്ചരിക്കണമെങ്കില്‍ നാലര മണിക്കൂറോളം ആവശ്യമാണ്. കുറച്ചുകൂടി ഏരിയ കുറവായിരുന്നെങ്കില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഈ വിഷയം ഏതെങ്കിലും ഒരു കാലത്ത് പരിഗണിക്കപ്പെടുമായിരിക്കുമെന്നും കലക്‌ടര്‍ വി.ആര്‍. വിനോദ് പറഞ്ഞു.
മലപ്പുറം ലോകത്തിന് മാതൃകയാകുന്ന മോഡലാണെന്നും ഇവിടുത്തെ ജനങ്ങള്‍ സ്‌നേഹമുള്ളവരും മറ്റൊരാളുടെ ബുദ്ധിമുട്ട് അറിഞ്ഞ് സഹായിക്കുന്നവരുമാണെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനം തുടങ്ങി എല്ലാവരുടെയും പിന്തുണ ലഭിക്കാന്‍ സാധിച്ചു. ഞാനെന്റെ കഴിവിന്റെ പരമാവധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്‌ഥരെയും ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകാനും ശ്രമിച്ചിട്ടുണ്ട്. വിഷമിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് കലക്‌ടര്‍ എന്ന തസ്‌തികയിലെ ഏറ്റവും വലിയ വിജയം എന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചത്. അതുപോലെ എന്റെ ചിന്തയെ ജനങ്ങള്‍ ഏറ്റെടുത്ത ഒരു പദ്ധതിയായിരുന്നു നെല്ലിക്ക. മലപ്പുറക്കാര്‍ നല്ല ഭക്ഷണപ്രിയരും ഫുട്‌ബോള്‍ പ്രിയരും മറ്റുള്ളവരെയും അവരുടെ വിശ്വാസത്തെയും അംഗീകരിക്കാനും പറ്റുന്നവരാണ്. മലപ്പുറത്ത് നടന്ന കുംഭമേള അതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ വന്ന കാലത്ത് മാലിന്യ സംസ്‌കരണം ഒരു വെല്ലുവിളിയായി തോന്നി. ഒരിടത്തും എം.സി.എഫ്. സ്‌ഥാപിക്കാന്‍ ജനങ്ങല്‍ സമ്മതിച്ചില്ലായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ എതിര്‍പ്പ് താരതമ്യേനെ കുറഞ്ഞു. ഇപ്പോള്‍ വലിയരീതിയില്‍ പരിഹരിക്കാന്‍ സാധിച്ചു. വ്യക്‌തിപരമായി ഏറ്റവും സംതൃപ്‌തി നല്‍കിയത് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണ്. അതില്‍ 25 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കും എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കുംഭമേളയില്‍ ഒരു മനുഷ്യജീവനും നഷ്‌ടപ്പെടാന്‍ പാടില്ല. ആ കാര്യത്തില്‍ സംഘാടകര്‍ എത്രത്തോളം ശ്രദ്ധിക്കണം. അല്ലാതെ കുംഭമേളയോട് എതിര്‍പ്പില്ല. അവിടെ വരുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, സുരക്ഷകള്‍ എന്നതിലെല്ലാം ആശങ്കകള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് അവധി കിട്ടുന്നത് സന്തോഷമായിരിക്കും. കാലാവസ്‌ഥ മാറ്റങ്ങള്‍ക്കനുസരിച്ചാണ് അവധി പ്രഖ്യാപിക്കുന്നത്.
എന്നാല്‍ രാവിലെ ആയികഴിഞ്ഞാല്‍ അവധി കൊടുക്കില്ല എന്ന് തീരുമാനിച്ചു. അത് സ്‌ക്കൂളിലേക്ക് നേരത്തേ പോകുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. അതുപോലെ സ്‌ക്കൂളുകള്‍ എന്‍ജോയ് ചെയ്യുന്ന രീതിയിലേക്ക് മാറണം. കുട്ടികള്‍ കൂടുതല്‍ ചിന്തിക്കുന്ന കഴിവ് കുട്ടികളില്‍ വളര്‍ത്താന്‍ അധ്യാപകരും മാതാപിതാക്കളും ശ്രദ്ദിക്കണം.മലപ്പുറത്തെ ജനങ്ങളുടെ സ്‌നേഹം ഏറ്റവുമധികം മിസ് ചെയ്യും. എല്ലാവരോടുമുള്ള ബന്ധം വീണ്ടും തുടരണം എന്നതാണ് എന്റെ ആഗ്രഹം. മലപ്പുറത്തെ സ്‌നേഹം, മറ്റുള്ളവരെ അംഗീകരിക്കല്‍, ഭക്ഷണം, ആധിത്യമര്യാദ, സുഹൃത്തുക്കള്‍ എല്ലാം മിസ് ചെയ്യും. ജില്ലാ കലക്‌ടര്‍ ചുമതലയില്‍ നിന്നും പിടിയിറങ്ങി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി മലപ്പുറത്ത് നിന്നും ഔദ്യോഗികമായി പടിയിറങ്ങുകയാണ് കലക്‌ടര്‍ വി.ആര്‍. വിനോദ്. ഇതോടനുബന്ധിച്ചാണ് മലപ്പിറം പ്രസ് ക്ലബ്ബ് കലക്‌ടറുടെ മീറ്റ ദ പ്രസ്സ് പരിപാടി സംഘടിപ്പിച്ചത്. മീറ്റ് ദ പ്രസ്സില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. നിസാര്‍ സ്വാഗതവും കെ.ബി. സതീഷ്‌കൂമാര്‍ നന്ദിയും പറഞ്ഞു.