Wednesday, March 11, 2026 Last Updated 49 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.44 AM

മട്ടന്നൂരില്‍ നോമ്പുകാലത്തെ ബിരിയാണി കഞ്ഞി

uploads/news/2026/02/827323/2.jpg

മട്ടന്നൂരിലെ ജനസേവന സാമൂഹ്യരംഗങ്ങളിലെ നിറ സാനിദ്ധ്യമായ ഹിറാ സെന്ററിന്റെ നേതൃത്വത്തില്‍ 20 വര്‍ഷമായി ആയിരക്കണക്കിന്‌ പേര്‍ക്ക്‌ ബിരിയാണി കഞ്ഞി നല്‍കിയത്‌. 2005 മുതല്‍ മട്ടന്നൂരിലെ ജനങ്ങള്‍ക്കായി ഒരൂക്കിയ നോമ്പ്‌ തുറ വിഭവമാണ്‌ ബിരിയാണി കഞ്ഞി. ചെന്നൈയിലും കേരളത്തിലും വ്യാപാരിയായ ടോപ്‌കോ അസീസാണ്‌ ബിരിയാണി കഞ്ഞിയുടെ ചേരുവകള്‍ കണ്ടെത്തി അന്നത്തെ നോമ്പ്‌തുറ കണ്‍വീനര്‍ എന്‍.പി.അബ്‌ദുറസ്സാഖിനെ പരിചയപ്പടുത്തിയത്‌.
അന്നുമുതല്‍ മുടങ്ങാതെ ഇരുപത്‌ വര്‍ഷമായി മട്ടന്നൂരുകാരുടെ രുചി വിഭവമാണ്‌ ബിരിയണികഞ്ഞി. ബിരിയാണി കഞ്ഞിയില്‍ ആട്ടിന്‍ ഇറച്ചി പശുവിന്‍നെയ്്‌യ, ഗരംമസാല, പച്ചക്കറിമസാല, നേരിയരി തുടങ്ങിയവയാണ്‌ രുചികരമായ കഞ്ഞിയുടെ ചേരുവകള്‍. മുഗള്‍ രാജാക്കന്മാരുടെ കാലത്ത്‌ അവരുടെ തീന്‍മേശയിലെ വിഭവമായിരുന്ന ബിരിയാണികഞ്ഞി മട്ടന്നൂരിലെ ജനകീയനോമ്പുതുറയിലെ ഇഷ്‌ട വിഭവമാണ്‌. ബഹുരുചികള്‍ചേരുന്ന ബിരിയാണികഞ്ഞിപോലെ ബഹുസ്വരതക്ക്‌ മാറ്റുകൂട്ടി മട്ടന്നൂരിലെ സാമൂഹിക രാഷ്ര്‌ടീയ രംഗത്തെ പ്രമുഖര്‍ വിശ്വസികളോടൊപ്പം ചേര്‍ന്ന്‌ നോമ്പ്‌ തുറക്കാറുണ്ട്‌.
ബഹുസ്വരതയുടെയും സൗഹൃദത്തിന്റെയും പ്രതീകം കുടിയാണ്‌ മട്ടന്നൂരിന്റെ സ്വന്തം ബിരിയാണികഞ്ഞി. സി അന്ത്രു ഹാജി, എന്‍.കെ. അലി, ടി.പി. നസീം, സി.ഒ.ടി. റിയാസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ കഞ്ഞി പാചകം ചെയ്യുന്നത്‌.

കെ.പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Thursday 26 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW