Wednesday, March 11, 2026 Last Updated 58 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.44 AM

ആയുര്‍വേദത്തിന്റെ അധോലോകം

uploads/news/2026/02/827322/1.jpg

തിരുവനന്തപുരത്ത്‌ മസാജ്‌ സെന്ററില്‍ അധോലോകത്തിന്റെ അക്രമം,വടകരയില്‍ സ്‌പായിലെത്തിയ യുവാവ്‌ യുവതിയെ പീഡിപ്പിച്ചു, കൊച്ചിയില്‍ സ്‌പാ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ വില്‍പ്പന. ഇന്ന്‌ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ ആണിത്‌.തട്ടിപ്പിന്റെയും അനാശാസ്യത്തിന്റെയും കേന്ദ്രങ്ങളായി കേരളത്തിലെ ആയുര്‍വേദ മസാജ്‌ സെന്ററുകള്‍ മാറുകയാണ്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കര്‍ണാടകയിലും പിന്നീട്‌ തമിഴ്‌നാട്ടിലും എത്തിയ ആയുര്‍വേദിക്‌ മസാജ്‌ സെന്ററുകള്‍ അല്ലെങ്കില്‍ വെല്‍നെസ്‌ സ്‌പാകള്‍ കേരളം മുഴുവനായി കീഴടക്കിയിരിക്കുകയാണ്‌. യുവാക്കളും അല്ലാത്തവരും സ്‌ത്രീയുടെ സ്‌പര്‍ശനത്തിലൂടെ ലഭിക്കുന്ന ആനന്ദം ആസ്വദിക്കാന്‍ സ്‌പാകള്‍ തേടിയെത്തുന്നത്‌ തന്നെയാണ്‌ കേരളത്തില്‍ കൂണ്‍ പോലെ ആയുര്‍വേദിക്‌ സ്‌പാകള്‍ വളരാനുള്ള കാരണം. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ എല്ലാം സഞ്ചരിച്ചാല്‍ ചുവരുകളും ഇലക്ര്‌ടിക്‌ പോസ്‌റ്റുകളും എല്ലാം സ്‌പായുടെ പോസ്‌റ്ററുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ഒരുകാലത്ത്‌ സ്‌ത്രീയുടെ സ്‌പര്‍ശനസുഖം അനുഭവിക്കാന്‍ അതിര്‍ത്തികള്‍ കടന്നു പോകേണ്ട സാഹചര്യമായിരുന്നു മലയാളികള്‍ക്ക്‌ ഉണ്ടായത്‌.
എന്നാല്‍ ഇന്ന്‌ ഓരോ നഗരത്തിലും മുക്കിലും മൂലയിലും ആയുര്‍വേദത്തിന്റെ പേരിലുള്ള ഈ അനാശാസ്യ കേന്ദ്രങ്ങള്‍ വേണ്ടുവോളമുണ്ട്‌. സ്‌ത്രീകളെ ഉപയോഗിച്ച്‌ ക്രോസ്‌ മസാജ്‌ എന്ന പേരില്‍ നടത്തുന്നത്‌ ആയുര്‍വേദത്തിന്റെ പേരിലുള്ള ലൈംഗിക ചൂഷണം ആണ്‌.മസാജ്‌ പാര്‍ലറുടെ തുടക്കത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പുരുഷന്മാര്‍ക്ക്‌ മസാജ്‌ ചെയ്‌തു നല്‍കുവാന്‍ സ്‌ത്രീകളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നതായി മംഗലാപുരത്തെ ആദ്യകാല ഉടമ ദിനേശ്‌ കോട്ടേക്കാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന്‌ സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെണ്‍കുട്ടികള്‍ ജോലി തേടി ഇങ്ങോട്ട്‌ വരികയാണ്‌ അദ്ദേഹം പറയുന്നു.എന്തൊരു മാറ്റമാണിത്‌ ഈ ജോലിക്ക്‌ ലഭിക്കുന്ന ടിപ്‌സ് തന്നെയാണ്‌ ഇതിന്റെ പ്രധാന കാരണം.പഴയകാലത്ത്‌ ബോംബെ ചുവന്ന തെരുവിലും,ഗുണ്ടല്‍പേട്ടിലും എല്ലാം കണ്ട ഒരു തരത്തിലുള്ള ശരീര കച്ചവടമായി കേരളത്തിലെ മസാജ്‌ സെന്ററുകള്‍ മാറി കഴിഞ്ഞു.
ഇന്ന്‌ കേരളത്തില്‍ ധൈര്യവും സ്വാധീനവും ഉണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയ മുതല്‍ മുടക്കില്‍ ആരംഭിച്ചു നല്ല ലാഭം ഉണ്ടാക്കാന്‍ പറ്റിയ ഒരേ ഒരു ബിസിനസ്‌ സ്‌പാ യായി മാറിക്കഴിഞ്ഞു.സ്‌പായുടെ തുടക്കത്തില്‍ അപരിചിതരായ ഒരു പുരുഷനും, സ്‌ത്രീയും അടച്ചിട്ട മുറിയിലുള്ള ഒരു മണിക്കൂര്‍ നേരത്തെ സംസാരങ്ങളും സ്‌പര്‍ശന സുഖവും മാത്രമായിരുന്നു.എന്നാല്‍ പിന്നീട്‌ ടിപ്‌സ് നല്‍കുന്നതിനനുസരിച്ച്‌ ഓരോ പുതിയ കോഡ്‌ ഭാഷകള്‍ ഈ രംഗത്തേക്ക്‌ കടന്നുവന്ന്‌ അനാശാസ്യത്തിലേക്ക്‌ മാറുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.മസാജിന്റെ നിരക്കുകള്‍ മെട്രോ സിറ്റികളില്‍ എല്ലായിടത്തും അധികമാണെങ്കിലും ബാക്കി എല്ലാ സ്‌ഥലങ്ങളിലും പ്രവേശന ഫീസ്‌ 1500 രൂപയാണ്‌. പണം അടച്ചാല്‍ തെറാപ്പിസ്‌റ്റിന്റെ ഫോട്ടോ കാണിക്കും.അതില്‍ നിന്നും തിരഞ്ഞെടുത്താല്‍ പിന്നീട്‌ ശീതീകരിച്ച മുറിയില്‍ വസ്‌ത്രങ്ങള്‍ മാറിവയ്‌ക്കണം.തെറാപ്പിസ്‌റ്റ് എത്തിയാല്‍ ആദ്യം പുറകുവശത്ത്‌ അല്‌പം എണ്ണ തേക്കും.അല്‍പസമയത്തിനുള്ളില്‍ ആ ചോദ്യം എത്തും എക്‌സ്ട്രാ എന്താ വേണ്ടത്‌?
എന്തുണ്ടെന്ന്‌ ചോദിക്കുന്നവരുടെ മുന്നില്‍ ഏതാനും കോഡുകളാണ്‌ ഇവര്‍ അവതരിപ്പിക്കുക. ബി ടു ബി ,ഹാപ്പി എന്‍ഡിങ്ങ്‌ തുടങ്ങി ഈ പട്ടിക നീളും. ബി ടു ബി എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ബോഡി ടു ബോഡി സേവനത്തിന്‌ എത്തുന്ന ആളിന്റെ സാമ്പത്തികത്തിനനുസരിച്ച്‌ പിടിച്ചു വാങ്ങുകയാണ്‌ ഇവരുടെ പതിവ്‌.1500 രൂപ മുതല്‍ പതിനായിരം രൂപ വരെ വാങ്ങുന്ന ആളുകള്‍ ഉണ്ടെന്ന്‌ പറയുന്നു. പണം ആദ്യം നല്‍കണം പിന്നീടാണ്‌ സര്‍വീസ്‌.സര്‍വീസ്‌ തൃപ്‌തികരമല്ലെങ്കില്‍ പണം പോയത്‌ തന്നെ. ചോദ്യം ചെയ്ാന്‍ നിന്നാല്‍ വയടകരയിലും ആലുവയിലും കാസര്‍ഗോട്ടും ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തും ഉണ്ടായ കോലാഹലങ്ങളും പോലീസ്‌ കേസുകളുമായിരിക്കും പിന്നീട്‌ ഉണ്ടാവുക. ചതിക്കുഴികള്‍ എല്ലായിടത്തുമുണ്ട്‌, പക്ഷെ സൗഖ്യം തേടിപ്പോകുന്നവര്‍ എത്തുന്നത്‌ ഒരു അഗാധമായ ഗര്‍ത്തത്തിലേക്കാണെന്ന്‌ തിരിച്ചറിയാന്‍ വൈകുന്നു. അധികാരികള്‍ കണ്ണടച്ചിരിക്കുന്നത്‌ ഈ മാഫിയയ്‌ക്ക് വളമാകുന്നു. കേരളം പോലുള്ള സംസ്‌ഥാനത്ത്‌ നിയമങ്ങള്‍ പലതുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇതെല്ലാം കണ്ണടയ്‌ക്കുകയാണ്‌. ഈ മാഫിയക്ക്‌ വളക്കൂര്‍ നല്‍കുന്നത്‌ തദ്ദേശ സ്‌ഥാപനങ്ങളും പോലീസ്‌ വകുപ്പുമാണ്‌.ഭരണകൂടവും നിയമപാലകരും ഈ അധോലോക മാഫിയയുമായുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കാത്തടത്തോളം കാലം, ആയുര്‍വേദം എന്ന ബോര്‍ഡിന്‌ പിന്നിലെ ഈ ഇരുണ്ട ലോകം ഇനിയും വികസിച്ചുകൊണ്ടേയിരിക്കും. തദ്ദേശ സ്‌ഥാപനങ്ങളുടെ കൃത്യമായ പരിശോധനയും പോലീസിന്റെ നിഷ്‌പക്ഷമായ ഇടപെടലും മാത്രമാണ്‌ ഇതിനുള്ള ഏക പരിഹാരം. എങ്കിലും ഒരു ചോദ്യം ബാക്കിയാവുന്നു; ഈ അവിശുദ്ധ കൂട്ടുകെട്ട്‌ എങ്ങനെയാണ്‌ ഇത്ര കൃത്യമായി പ്രവര്‍ത്തിക്കുന്നത്‌ ആരെല്ലാമാണ്‌ ഇതിന്റെ ഗുണഭോക്‌താക്കള്‍?
ഇതിനെക്കുറിച്ചും, ഈ മാഫിയാ ബന്ധങ്ങളുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളെക്കുറിച്ചും നാളെ...

ബാലഗോപാലന്‍ പെരളത്ത്‌

Ads by Google
Advertisement
Thursday 26 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW