Wednesday, March 11, 2026 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.43 AM

ഹോളിക്രോസ്‌ കോളേജിന്‌ എന്‍.എസ്‌.എസ്‌ സംസ്‌ഥാന പുരസ്‌കാരം

uploads/news/2026/02/827320/3.jpg

കോഴിക്കോട്‌: ഹോളിക്രോസ്‌ കോളേജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റിന്‌ സംസ്‌ഥാന എന്‍.എസ്‌.എസ്‌ പുരസ്‌കാരം ലഭിച്ചു. കോളേജിന്റെ മാനസ ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അംഗീകാരം ലഭിച്ചത്‌.
ലഹരിക്കെതിരായ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ക്യാമ്പയിന്‍, വായനയാണ്‌ ലഹരി വായനാമൃതം പദ്ധതി, ഓറഞ്ച്‌ ദി വേള്‍ഡ്‌ ക്യാമ്പയിന്‍, ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍, എസ്‌.ഐ.ആര്‍ ക്യാമ്പയിന്‍, ഇലക്ഷന്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ , ശുചിത്വ ക്യാമ്പയിന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അംഗീകാരം ലഭിച്ചത്‌. പുരസ്‌കാരം കേരളലക്ഷദ്വീപ്‌ എന്‍.എസ്‌.എസ്‌ റീജിയണല്‍ ഡയറക്‌ടര്‍ ഡോ. വൈ. എം. ഉപ്പിന്‍ ,സംസ്‌ഥാന എന്‍.എസ്‌.എസ്‌ ഓഫീസര്‍ ഡോ. ഡി. ദേവിപ്രിയ എന്നിവര്‍ ചേര്‍ന്ന്‌ സിസ്‌റ്റര്‍ റോസ്ലറ്റ്‌ ജോണ്‍, എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്‌, എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍ അനിരുദ്ധ്‌ പി. എന്നിവര്‍ക്ക്‌ സമ്മാനിച്ചു.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. ആര്‍. ബിന്ദു പുരസ്‌കാരദാനം ഉദ്‌ഘാടനം ചെയ്‌തു.
യുവതലമുറയുടെ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതില്‍ എന്‍.എസ്‌.എസ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ മാതൃകയാണെന്ന്‌ മന്ത്രി പ്രസ്‌താവിച്ചു.

Ads by Google
Advertisement
Thursday 26 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW