-->
കോഴിക്കോട്: പ്രമുഖ നാടക സിനിമാ നടന്‍ കുതിരവട്ടം പപ്പുവിന്റെ 26 ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് മലയാളചലച്ചിത്ര കാണികള്‍( മക്കള്‍) സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനവും കുതിരവട്ടം പപ്പു സ്‌മാരക പുരസ്‌കാരം സമര്‍പ്പണവും നടത്തി.
നാടക നടനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശേരി ഉദ്‌ഘാടനം ചെയ്‌തു. ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തന്‍മയത്തത്തോടെ അതരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കുതിരവട്ടം പപ്പുവെന്ന് അദ്ദേഹം പറഞ്ഞു. നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.പി.എ. ലത്തീഫിന് കുതിരവട്ടം പപ്പു സ്‌മാരക പുരസ്‌കാരം സാഹിത്യകാരനും തിരക്കഥാകൃത്തുമായ പി.ആര്‍.നാഥന്‍ സമര്‍പ്പിച്ചു. ഡോ.കെ. മൊയ്‌തു 10001 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കി. സിനിമാ സംവിധായകന്‍ കെ.പി. സുനില്‍ പുരസ്‌്കാരജേതാവിനെ പൊന്നാട അണിയിച്ചു. എം.ഡി.സി. പ്രസിഡന്റും മക്കള്‍ സ്‌ഥാപക പ്രസിഡന്റുമായ ഷെവലിയര്‍ സി.ഇ.ചാക്കുണ്ണി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. തനിക്ക് വളരെക്കാലം അടുത്ത് പരിചയമുള്ള പപ്പു മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കള്‍ പ്രസിഡന്റ് പി.ഐ.അജയന്‍ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. വില്‍സന്‍ സാമുവല്‍, പി.പ്രേംചന്ദ്, ഇല്ലിക്കെട്ട് നമ്പൂതിരി, ജയ്‌ശങ്കര്‍ പൊതുവത്ത് അഡ്വ.എം.കെ.അയ്യപ്പന്‍, എ.ശിവശങ്കരന്‍,എല്‍സി സുകുമാരന്‍, വി. ജയന്‍ ബാലകൃഷ്‌ണന്‍, ജോഷി പോള്‍, ജോസി വി ചുങ്കത്ത്, പത്മനാഭന്‍വേങ്ങേരി ,വി.പി.സനീബ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.