Wednesday, March 11, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.36 AM

ഭക്‌തരുടെ മനംനിറച്ച്‌ ഏഴംകുളം ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്‌ച

uploads/news/2026/02/827195/1.jpg

അടൂര്‍: മാനത്തോളം ഉയരത്തില്‍ കെട്ടിപ്പൊക്കിയ കുതിരയും വെള്ളയിട്ടും പട്ടിലും പൊതിഞ്ഞ കഴുത്തില്‍ നിറയെ ഓട്ടുമണി കിലുക്കി വെഞ്ചാമരം ചാര്‍ത്തിയഇരട്ടക്കാളകളും ഏഴംകുളം ക്ഷേത്ര ഉത്സവ കാഴ്‌ച സമൃദ്ധമാക്കി. ചെണ്ടമേളവും
മറ്റ്‌ വാദ്യഘോഷങ്ങളും ഉത്സവ ത്തിന്‌ താളക്കൊഴുപ്പേകി.ഭക്‌തിയുടെയും കരകളുടെ കരുത്തിന്റെയും കരവിരുതിന്റെയും സംഗമം കൂടിയായി ഏഴംകുളം കെട്ടുകാഴ്‌ച.
അസ്‌തമയ സൂര്യന്റെ ശോഭ യില്‍ വെട്ടിത്തിളങ്ങിയ കെട്ടുരുപ്പടികള്‍ ഭക്‌തരുടെ മനസില്‍ വര്‍ണ്ണക്കാഴ്‌ച നിറച്ചു.
ഒരു വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ കാഴ്‌ച കണ്ടത്തില്‍ നിറഞ്ഞ കെട്ടുരുപ്പ ടികള്‍ ഭക്‌തിയുടെ തണല്‍ തീര്‍ത്തു. തിങ്ങിനിറഞ്ഞ പുരുഷാരത്തിന്‌ സമൃദ്ധമായ ഉത്സവക്കാഴ്‌ചകള്‍ നിറച്ചതായിരുന്നു ഏഴംകുളം കെട്ടുകാഴ്‌ച വൈകിട്ട്‌ നാലുമണിയോടെ ഏഴംകുളം ദേവീക്ഷേത്രത്തിലെ കാഴ്‌ചക്കണ്ടം പതിനായിരങ്ങളെക്കൊണ്ട്‌ നിറഞ്ഞിരുന്നു.
ഏഴംകുളത്തമ്മയുടെ അനുഗ്രഹ ത്തിനായി കരക്കാര്‍ ഒരുക്കി യ കെട്ടുരുപ്പടികള്‍ കാഴ്‌ചകണ്ടത്തില്‍ നിരന്നതോടെ അവിടം ഭക്‌തിയുടെയും ആവേശത്തിന്റെയും അല കടലായി മാറി. കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായിട്ടാണ്‌ കെട്ടുകാഴ്‌ച നടന്നത്‌.
വൈകിട്ട്‌ അഞ്ചരയോടെ കരക്കാര്‍ കരപറഞ്ഞ്‌ നാളീകേരം ഉടച്ചു. തുടര്‍ന്ന്‌ കരക്രമത്തില്‍ ദേവി കെട്ടുരുപ്പടികളുടെ അടുത്തേക്ക്‌ എഴുന്നള്ളിയെത്തി അനുഗ്രഹം ചൊരിഞ്ഞു.

Ads by Google
Advertisement
Wednesday 25 Feb 2026 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW