-->
കുളനട: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം നടത്തി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകള്‍, കലാകായിക പ്രതിഭകള്‍, രാമായണ പ്രശ്‌നോത്തരി വിജയികള്‍, അത്തപ്പൂക്കള മത്സര വിജയികള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് വാങ്ങിയവര്‍ തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു.
യൂണിയന്‍ സ്‌കോളര്‍ഷിപ്പും വിവിധ എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്‌തു. പ്രതിഭാസംഗമം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം പ്ര?ഫ. ഇലഞ്ഞിയില്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.
എന്‍.എസ്.എസ് ഡയറക്‌ടര്‍ ബോര്‍ഡ് അംഗം പി.എന്‍ സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ വൈസ് പ്രസിഡന്റ് റ്റി.ഡി ഗോപാലകൃഷ്‌ണന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം ജി അശോക് കുമാര്‍, ബി കൃഷ്‌ണകുമാര്‍, ആര്‍ അജിത് കുമാര്‍, ഉളനാട് ഹരികുമാര്‍, റ്റി. എസ് സുരേഷ് ബാബു, കെ.രാധാകൃഷ്‌ണന്‍ നായര്‍, ജി, പ്രദീപ്, അഖിലേഷ്, എം.ജി ദേവകുമാര്‍, എസ്.വി പ്രസാദ്, രഞ്‌ജിത് വി കുറുപ്പ്, പ്രതിനിധി സഭാംഗങ്ങളായ റ്റി പി രാമാനുജന്‍ നായര്‍, ഡി.നാഗേഷ് കുമാര്‍, കെ.ജി മുരളീധരകുറുപ്പ്, പി.ജി ശശിധരന്‍ പിളള, പി.ആര്‍ ഹരികുമാര്‍, മോഹന്‍ദാസ്, ശ്രീകുമാര്‍ യൂണിയന്‍ ഇന്‍സ്‌പെക്‌ടര്‍ വി ഹരികൃഷ്‌ണന്‍, വനിത യൂണിയന്‍ പ്രസിഡന്റ് സി.ദീപ്‌തി, സെക്രട്ടറി ബിനു ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.