-->
കോഴഞ്ചേരി: കൊല്ലിരേത്ത് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോ ത്സവത്തോടനുബന്ധിച്ച് അഖില ഭാരത നാരായണീയ സമിതിയും വിശ്വഭാരത ട്രസ്‌റ്റും പുരസ്‌കാരം നേടിയ അദ്ധ്യാപിക വിജയലക്ഷ്‌മിയും സംഘവും ചേര്‍ന്ന് സമ്പൂര്‍ണ്ണ വിളക്കര്‍ച്ചനയും പൂജയും നടത്തി.
രാജയോഗിനി മെഡിറ്റേഷന്‍ സെന്ററിലേ ഗീതാ ബഹന്റെ ആത്മീയ പ്രഭാഷണവും മാത്യസമിതിയുടെ നേതൃത്വത്തിലുള്ള ഭജനയും ഉണ്ടായിരുന്നു.
ക്ഷേത്ര മേല്‍ശാന്തി രഞ്‌ജിത്ത് പോറ്റിയുടെയും ജിഷ്‌ണു പോറ്റിയുടേയും നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ കലശാഭിഷേകവും നടന്നു. മഹാഅന്നദാനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.എം.എന്‍ ബാലകൃഷ്‌ണന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.
സമാപനദിവസമായ ഇന്ന് രാവിലെ ഗണപതിഹോമം, അഭിഷേകം, വിശേ ഷാല്‍ പൂജ, ഭാഗവത പാരായണം, അന്നദാനം, ദീപാരാധന, ഭഗവതി സേവ, രാത്രി 8 മുതല്‍ കൊല്ലിരേത്ത് മഹിളാസമാജത്തിന്റെ നേതൃത്വത്തില്‍ ഭജന, തുടര്‍ന്ന് 10.30 ന് ഗുരുതി.