Wednesday, March 11, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.35 AM

ജനവാസ മേഖലയിലെ റോഡിലും വയലിലും കക്കൂസ്‌ മാലിന്യം

കുമ്പനാട്‌: കോയിപ്രം പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ നെല്ലിമല കൊച്ചാലുമൂടിനു സമീപം ആറങ്ങാട്ടുപടി കല്ലൂമാലി റോഡില്‍ പാടത്തേക്ക്‌ കക്കൂസ്‌ മാലിന്യം തള്ളിയതായി പരാതി. രാത്രിയിലാണ്‌ ആറങ്ങാട്ടു പാടത്ത്‌ കക്കൂസ്‌ മാലിന്യം തള്ളിയത്‌. ഇത്‌ താഴ്‌ന്ന പ്രദേശത്തെ കിണറുകളിലും കുടിവെള്ള ശ്രോതസുകളിലും കലരുമെന്ന ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്‌.
കാടു പിടിച്ച്‌ കിടക്കുന്ന ആറങ്ങാട്ട്‌ പാടത്ത്‌ രാത്രികാലങ്ങളില്‍ കക്കൂസ്‌ മാലിന്യവും അറവ്‌ ശാലയിലെ മാലിന്യവും തള്ളുന്നത്‌ പതിവാണ്‌. തെരുവു നായ്‌ക്കളുടെയും ഇഴജന്തുക്കളും ആവാസ മേഖലയാണ്‌ ഈ പ്രദേശം.നാട്ടുകാര്‍ നിരവധി തവണ കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം വെട്ടിത്തെളിച്ച്‌ വൃത്തിയാക്കാന്‍ ഉടമയ്‌ക്ക് നിര്‍ദേശം നല്‌കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. . അഗ്നിരക്ഷാസേനയും നാട്ടുകാരും വളരെ പണിപ്പെട്ടാണ്‌ അന്ന്‌ തീ അണച്ചത്‌.
രാത്രികാലങ്ങളില്‍ മറ്റു സ്‌ഥലങ്ങളില്‍ നിന്ന്‌ മദ്യപാന സംഘം ഇവിടെ തമ്പടിക്കുന്നതായി മുന്‍പും ആക്ഷേപം ഉയര്‍ന്നിരുന്നു.
കോയിപ്രം പോലീസിന്റെ അതിര്‍ത്തി പ്രദേശമായ ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ പോലീസ്‌ പെട്രോളിങ്ങ്‌ ശക്‌തമാകണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.
തരിശായി കിടക്കുന്ന ഈ പാടം കോയിപ്രം ഗ്രാമപഞ്ചായത്ത്‌ ഏറ്റെടുത്ത്‌ കൃഷി ചെയ്യണമെന്നുള്ള ആവശ്യവും നാട്ടുകാര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌.
പൊതുസ്‌ഥലത്തും പാടത്തും കക്കൂസ്‌ മാലിന്യം തള്ളിയവര്‍ക്ക്‌ എതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ വാര്‍ഡ്‌ അംഗം തോമസ്‌ ജേക്കബ്‌ അറിയിച്ചു.
ഈ പ്രദേശത്തെ സി.സി.ടി.വി കള്‍ പരിശോധിച്ച്‌ ഉത്തരവാദികള്‍ക്ക്‌ എതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അംഗം പോലീസിലും പരാതി നല്‌കി.

Ads by Google
Advertisement
Wednesday 25 Feb 2026 11.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW