-->
കോന്നി: സംസ്‌ഥാനത്ത് പശ്‌ചാത്തല മേഖലയില്‍ നിരവധി വികസനം സാധ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് പി.എ. മന്ത്രി മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തില്‍ നിര്‍മിച്ച ഡിപ്പോപ്പടി - ചെങ്ങറമുക്ക് റോഡ് ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നിരവധി പാലം, കെട്ടിടം, റോഡ് എന്നിവ നിര്‍മിച്ചു. സംസ്‌ഥാനത്ത് പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകള്‍ നവീകരിച്ചു. നാലര വര്‍ഷത്തിനുള്ളില്‍ ഔണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 32 കോടിയലധികം വരുമാനം ലഭിച്ചതായും മന്ത്രി പറ ഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ. അധ്യക്ഷനായി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, വൈസ് പ്രസിഡന്റ് ജി ബാബുരാജ്, അംഗങ്ങളായ ദിലീപ് ഉതിമൂട്, പ്രസന്ന കുമാരി, ജെ രഞ്‌ജിത്, വാര്‍ഡംഗം സാബു പി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി പുത്തന്‍പറമ്പില്‍, പിഡബ്യൂഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പുന്നൂസ്, റാന്നി അസിസ്‌റ്റന്‍് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റോമി ജെ ചിങ്ങംപറമ്പില്‍, കോര്‍ണര്‍ സേ്‌റ്റാണ്‍ മാനേജര്‍ റോയി ചാക്കോ, പ്രിന്‍സിപ്പല്‍ പ്ര?ഫ. ജോയ്‌സ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.