-->
അടൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും അന്തര്‍സംസ്‌ഥാനം ഉള്‍പ്പെടെ പുതിയ സര്‍വീസുകള്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് വൈകിട്ട് നാലിന് ഫ്‌ളാഗ് ഓഫ് ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. അടൂര്‍ - മാനന്തവാടി പ്രീമിയം സൂപ്പര്‍ഫാസ്‌റ്റ് ദീര്‍ഘദൂര സര്‍വീസ്, അടൂര്‍-ബാം?ൂര്‍ വാരാന്ത്യ അന്തര്‍ സംസ്‌ഥാന സര്‍വീസ് എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന പ്രധാന സര്‍വീസുകള്‍.
സൂപ്പര്‍ഫാസ്‌റ്റ് ശ്രേണിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന അടൂര്‍- കോയമ്പത്തൂര്‍ സര്‍വീസ് കാറ്റഗറി പരിഷ്‌കരിച്ച് പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റ് ആക്കി ഉയര്‍ത്തിയതും കോവിഡ് കാലയളവില്‍ സര്‍വീസ് നിര്‍ത്തിയ അടൂര്‍- തേപ്പുപാറ ഓര്‍ഡിനറി സര്‍വീസ് പുനരാരംഭിക്കുന്നതിന്റെയും ഫ്‌ളാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും.
അടൂര്‍ കെഎസ്‌ആര്‍ടിസി യാര്‍ഡ് നിര്‍മാണം, അടൂര്‍ ഡിപ്പോ ബസ് ഷെല്‍ട്ടര്‍, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ നിര്‍മാണം, അടൂര്‍ ഡിപ്പോ പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവയ്‌ക്ക് ഹൈമാസ്‌റ്റ് ലൈറ്റുകള്‍ അടക്കമുള്ള പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ അറിയിച്ചു.