-->
പാമ്പാടി: പുതുപ്പള്ളിയെ ഇളക്കിമറിച്ചു വി.ഡി സതീശന്റെ പുതുയുഗ യാത്രക്കു പാമ്പാടിയില്‍ ആവേശ്വോജ്വല സ്വീകരണം. ചങ്ങനാശേരിയില്‍ നിന്നു പാമ്പാടി എം.ജി.എം ജങ്‌ഷനില്‍ എത്തിയ ജാഥയക്കു നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെയും പ്രവര്‍ത്തകരാണു സ്വീകരണം നല്‍കിയതു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും ബസ് സ്‌റ്റാന്‍ഡ് മൈതാനിയിലേക്കു സ്വീകരിച്ചാനയിച്ചു. യൂണിഫോം ധരിച്ച വനിതകള്‍ ജാഥയില്‍ ശ്രദ്ദേയമായി പ്രവര്‍ത്തകരാല്‍ ബസ് സ്‌റ്റാന്‍ഡ് മൈതാനം നിറഞ്ഞു.
ഹര്‍ഷാരവത്തോടെ തോളിലേറ്റിയാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്നു നടന്ന സമ്മേളനത്തിനു ചാണ്ടി ഉമ്മന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മറുപടി പ്രസംഗത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഹൃദയാഭിലാഷം നിറവേറ്റാന്‍ ഒരു മഹായുദ്ധത്തിനു പോകുകയാണ്. ഈ യുദ്ധം ജയിച്ചേ മതിയാകൂ.
പിണറായി വിജയന്‍ അധികാരത്തില്‍ നിന്നും സലാം പറയും അധികാരത്തില്‍ വരുമ്പോള്‍ എവിടെ തകര്‍ത്തുവോ അവിടെ പുനരുദ്ധരിക്കും. കേരളത്തെ ഇനി പിറകോട്ട് നടത്താന്‍ അനുവദിക്കില്ല. ആറു ലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കി രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള സംസ്‌ഥാനമാണു കേരളം സപ്ലൈക്കോയ്‌ക് തുക കൊടുക്കാത്ത കൊണ്ട് മാര്‍ക്കറ്റില്‍ ഇടപെടുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലം ഇരുണ്ട യുഗമെന്ന് ആക്ഷേപിച്ച ഇടതുമുന്നണി കെ.എസ്.ആര്‍.ടി.സിയുടെ 5000 ഷെഡ്യൂള്‍ രണ്ടായിരമായി കുറച്ചു വൈദ്യുതി നിരക്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു യൂണിറ്റിന് 22 പൈസ കുറച്ചു കൊടുത്തു ലാഭത്തില്‍ ആയിരുന്ന വൈദ്യുതി ബോര്‍ഡ് ഇന്ന് 5,000 കോടി രൂപയുടെ നഷ്‌ടത്തിലാണ്.
അഞ്ചാമതും പൈസ കൂട്ടാന്‍ എഴുതി കൊടുത്തിരിക്കുകയാണ് ഉമ്മന്‍ പാണ്ടിയുടെ കാലത്ത് നടപ്പിലാക്കിയ ഭവന നിര്‍മാണ പദ്ധതിയില്‍ നല്‍കിയ അത്ര വീടുകള്‍ പോലും കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടു നല്‍കാന്‍ കഴിഞ്ഞില്ല ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു ഒന്നുമില്ല വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. എന്നാല്‍, ഇപ്പോള്‍ ചിലര്‍ അതിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്തിരിക്കുന്നു. എന്തൊരു തൊലിക്കട്ടി ഗെയ്‌ല്‍ പദ്ധതിയെ ഭൂമിക്കടിയില്‍ ഒളിപ്പിച്ചിരിക്കുന്ന ബോംബാണെന്നു പറഞ്ഞ മന്ത്രി രാജീവ് ഇപ്പൊള്‍ നാണമില്ലാതെ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നു പറയുന്നു. എട്ടുകാലി മമ്മൂഞ്ഞി തോറ്റുപോകും കൊണ്ടുവരാന്‍ ശ്രമിച്ച കെ-റെയില്‍ മഞ്ഞക്കുറ്റികള്‍ പോലും ഇപ്പോഴില്ല. വെന്റിലേറ്ററില്‍ കിടക്കുന്ന ആരോഗ്യവകുപ്പിനെ ആരോഗ്യ വതിയാക്കും. കൈ മുറിഞ്ഞു ചികിത്സക്കു എത്തിയ നെന്മാറയിലെ കുഞ്ഞിന്റെ കൈ മുറിച്ചു കളഞ്ഞു. കൃത്രിമ കൈ വച്ച് കൊടുക്കാന്‍ പോലും സര്‍ക്കാരിനു കഴിഞ്ഞില്ല. കത്രിക അന്‍പതു വര്‍ഷം വയറ്റില്‍ കിടന്നാലും കുഴപ്പമില്ലെന്നു പറയുന്ന ആരോഗ്യവകുപ്പ് സാധിക്കുമെങ്കില്‍ ഓപ്പറേഷന്‍ ചെയ്‌ത് ഓരോരുത്തരുടെയും വയറ്റില്‍ കത്രിക നിക്ഷേപിക്കട്ടെ കേരളത്തിലെ മുഴുവന്‍ തുറമുഖങ്ങളെയും ബന്ധിപ്പിച്ചു മിഷന്‍ സമുദ്ര പദ്ധതി നടപ്പിലാക്കും.
ഉമ്മന്‍ ചാണ്ടി തുടങ്ങിവച്ചതും വിഭാവനം ചെയ്‌തതുമായ എല്ലാ പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. അതില്‍ പുതുപ്പള്ളിക്കു പ്രഥമ പരിഗണന നല്‍കു ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിച്ച് ഇരട്ടി ഊര്‍ജവുമായി പുതുയുഗ യാത്ര തുടരുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
യോഗത്തില്‍ എം.പിമാരായ വി.കെ. ശ്രീകണ്‌ഠന്‍, കെ.ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്‍,എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കെഡിപി സംസ്‌ഥാന സെക്രട്ടറി സലിം പി.മാത്യു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്, യുഡിഎഫ് ജില്ല കണ്‍വീനര്‍ ഫില്‍സന്‍ മാത്യൂസ് പുതുപ്പള്ളി നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞു പുതുശേരി ജെയ്‌ജി പാലക്കലോടി , സിജു കെ ഐസക്ക്, കെ.ആര്‍. ഗോപകുമാര്‍, അനീഷ് ഗ്രാമറ്റം. പി.എം. സക്കറിയാ ,സാം കെ. വര്‍ക്കി. ജിജി നാഗമറ്റം,ബാബു. കെ.കോര തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാമ്പാടി: പുതുയുഗ യാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ എടുത്തുമാറ്റിയ നടപടിയില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ പരാതി സമ്മേളനത്തില്‍ പറഞ്ഞു. വെള്ളൂര്‍ ഭാഗത്തെ ചില ബോര്‍ഡുകളും, പാമ്പാടി - കൂരോപ്പട റോഡിലെ മുഴുവന്‍ ബോര്‍ഡുകളും എടുത്തു മാറ്റിയതായി എം.എല്‍ എ. അറിയിച്ചു.