Sunday, March 15, 2026 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.34 AM

അമൃത്‌ പദ്ധതി തടസപ്പെടുത്തിയെന്ന പ്രചാരണം അടിസ്‌ഥാനരഹിതമെന്ന്‌

വൈക്കം: വൈക്കം നഗരസഭ 14-ാം വാര്‍ഡില്‍ അമൃത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ ചെയര്‍മാന്‍ തടസ്സപ്പെടുത്തിയെന്ന ബിജെപി പ്രചാരണം വസ്‌തുതാവിരുദ്ധവും തിരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ചുള്ളനുണപ്രചരണവുമാണെന്ന്‌ വൈക്കം നഗരസഭ ചെയര്‍പേര്‍സണ്‍ അബ്‌ദുള്‍ സലാം റാവുത്തര്‍ അറിയിച്ചു.
അമൃത്‌ പദ്ധതിയില്‍ 14-ാം വാര്‍ഡില്‍ മാത്രമല്ല നഗരത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായിട്ടാണ്‌ 14-ാം വാര്‍ഡിലും പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചത്‌.
വിവിധ വാര്‍ഡുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അതതു വാര്‍ഡു കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും.
14-ാം വാര്‍ഡില്‍ പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ എഞ്ചിനീയറിങ്ങ്‌ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച്‌ 14-ാം വാര്‍ഡു കൗണ്‍സിലറായ വിജിമോളെയൊ നഗരസഭചെയര്‍പേര്‍സണയോ വിവരം അറിയിക്കാതെ 20-ാം വാര്‍ഡ്‌ കൗണ്‍സിലറായ എം കെ മഹേഷ്‌ അവിടെ ചെന്ന്‌ തന്റെ വര്‍ക്കാണെന്നു പറഞ്ഞ്‌ മേല്‍നോട്ടം വഹിച്ചതാണ്‌ ചെയര്‍മാന്‍ തടഞ്ഞത്‌.
14-ാം വാര്‍ഡിലെ കൗണ്‍സിലര്‍ അറിയാതെ ആ വാര്‍ഡില്‍ നടക്കുന്നവര്‍ക്കില്‍ മറ്റൊരു വാര്‍ഡിലെ ബി ജെ പി കൗണ്‍സിലര്‍ ഇടപെട്ടത്‌ ദുരുദ്ദേശപരവും അഴിമതി ലക്ഷ്യമിട്ടുകൊണ്ടാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
14-ാം വാര്‍ഡുള്‍പ്പെടെ വിവിധ വാര്‍ഡുകളില്‍ അമൃത്‌ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള എല്ലാ വര്‍ക്കുകളും സമയബന്ധിതമായി അതതു വാര്‍ഡു കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അമൃത്‌ പദ്ധതിയുടെ ചെലവ്‌ 50% മാത്രമാണ്‌ കേന്ദ്ര വിഹിതമെന്നും ബാക്കി ചെലവ്‌ സംസ്‌ഥാന സര്‍ക്കാരും മുനിസിപ്പാലിറ്റിയുമാണ്‌ വഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Ads by Google
Advertisement
Wednesday 25 Feb 2026 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW