Sunday, March 15, 2026 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.34 AM

മധ്യകേരളത്തില്‍ യു.ഡി.എഫ്‌. അതിഗംഭീര തിരിച്ചുവരവ്‌ നടത്തും: വി.ഡി. സതീശന്‍

കോട്ടയം: മധ്യകേരളത്തില്‍ അതിഗംഭീരമായ തിരിച്ചുവരവ്‌ യു.ഡി.എഫിനുണ്ടാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രയ്‌ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍.
പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ച്‌ വീതം സീറ്റുകളില്‍ യു.ഡി.എഫ്‌ വിജയിക്കും. കോട്ടയത്തു ഭൂരിഭാഗം സീറ്റുകളിലും വിജയിക്കും. എറണാകുളത്ത്‌ 14 ല്‍ പതിനാലും വിജയിക്കും. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തോട്‌ വിട പറയുന്നതു സാമ്പത്തിക ബാധ്യതയുടെ കാണാക്കയങ്ങളിലേക്കു കേരളത്തെ ചവിട്ടിതാഴ്‌ത്തിയിട്ടാണ്‌. കഴിഞ്ഞ 12 മാസമായി രാജ്യത്തു ഏറ്റവും വിലക്കയറ്റമുള്ള സംസ്‌ഥാനമാണു കേരളം ലോക രാജ്യങ്ങളില്‍ നിന്ന്‌ പോലും ചികില്‍സക്കെത്തുന്ന ആരോഗ്യ രംഗത്തെ ഡെസ്‌റ്റിനേഷന്‍ പോയിന്റായി കേരളത്തെ മാറ്റും.
കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും യുഡിഎഫ്‌ സര്‍ക്കാര്‍ മറക്കില്ല. ആളിക്കത്തിക്കുന്ന വര്‍ഗീയവാദികളുടെ കൈയിലേക്കു പിണറായി വിജയന്‍ തീപന്തം എറിഞ്ഞു കൊടുക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
ഇടത്‌ സര്‍ക്കാര്‍ സ്‌ഥിരപ്പെടുത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ യുഡിഎഫ്‌ സര്‍ക്കാര്‍ പുനപരിശോധിക്കും. യുഡിഎഫിലെ ഒരാളെയും ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാന്‍ അനുവദിക്കില്ല. ഒറ്റ പാര്‍ട്ടി ആയാണ്‌ ടീം യുഡിഎഫ്‌ പ്രവര്‍ത്തിക്കുന്നത്‌.
ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ വീണ്ടെടുക്കുന്ന പുതുയുഗ പിറവി ഉണ്ടാകണമെന്ന കേരള ജനതയുടെ ഹൃദയാഭിലാഷമാണ്‌ യുഡിഎഫ്‌ ഏറ്റെടുക്കുന്നത്‌. ഇടത്തരം കുടുംബങ്ങള്‍ക്ക്‌ 15000 രൂപ വരെയാണ്‌ ഒരുമാസം ചിലവ്‌ വര്‍ധിച്ചത്‌. ഇടതു സര്‍ക്കാര്‍ തകര്‍ത്തു നാമാവശേഷമാക്കിയ സമ്പദ്‌ വ്യവസ്‌ഥ യു.ഡി.എഫ്‌ സര്‍ക്കാര്‍ പുനര്‍ജീവിപ്പിക്കും. ഇപ്പോള്‍ പൂച്ച പെറ്റു കിടക്കുന്ന ഖജനാവിന്റെ ചോര്‍ച്ച അടച്ച്‌ സമ്പദ്‌ഘടനയെ ഉത്തേജിപ്പിച്ചു ഖജനാവ്‌ പണം കൊണ്ട്‌ നിറയ്‌ക്കും.
കാര്‍ഷിക മേഖലയില്‍ കൃത്യമായ പാക്കേജ്‌ നടപ്പാക്കും. റബര്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസം പകര്‍ന്നത്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാത്രം റബറടക്കമുള്ള എല്ലാ കാര്‍ഷിക വിഭാഗങ്ങളെയും സംരക്ഷിക്കും.
വന്യജീവി ആക്രമണങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടിയ മലയോര ജനതയെ ചേര്‍ത്തുപിടിക്കും. സംഘപരിവാറിന്റെ വഴിയേ പിണറായി വിജയന്‍ വര്‍ഗീയതയ്‌ക്കു തിരികൊളുഞ്ഞുകയാണെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Feb 2026 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW