-->
ഏറ്റുമാനൂര്‍: ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഏറ്റുമാനൂര്‍ ശ്രീമഹാദവേ ക്ഷേത്രത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇന്നു രാവിലെ ക്ഷേത്രത്തില്‍ നടന്‍ ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷല്‍ പഞ്ചാരിമേളം ഉണ്ടാകും.
11.30ന് ഏലൂര്‍ ബിജുവിന്റെ നേതൃത്വത്തില്‍ സോപാന ധ്വനി, 12ന് തുള്ളല്‍ത്രയം, ഒന്നിനു സംഗീത സദസ്, ഒന്നിന് ഉത്സവബലി ദര്‍ശനവുമുണ്ടാകും.
വൈകിട്ട് 6ന് താലപ്പൊലി സമര്‍പ്പണം, 7.30ന് അയ്‌മ്പൊലി സമര്‍പ്പണം, 9.30ന് നടി നവ്യനായരും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്. രാത്രി 12 നാണ് ഏഴരപ്പൊന്നാന ദര്‍ശനം. തുടര്‍ന്ന് വലിയ കാണിക്ക.
നാളെ രാവിലെ 7ന് ശ്രീബലി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷല്‍ മേജര്‍ സെറ്റ് പഞ്ചാരിമേളം, 12ന് ചാക്യാര്‍കൂത്ത്, 1.45ന് സോപാനസംഗീതം, ചോറ്റാനിക്കര നന്ദപ്പന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് സ്‌പെഷല്‍ പഞ്ചവാദ്യം, കുടമാറ്റം, 9.30ന് സ്‌നേഹാദരവ്, 10ന് പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഭക്‌തിഗാനമേള, 12ന് പള്ളിവേട്ട.
ആറാട്ട് ദിനമായ 27ന് രാവിലെ 6ന് ശിവാഷ്‌ടപദി, 10.30ന് ഭജന്‍സ്, 11.45ന് സോപാനസംഗീതം, 12ന് ആറാട്ടുബലി, പ്രസാദഊട്ട്, വൈകിട്ട് 3.30ന് സംഗീതസദസ്, 5ന് നാദസ്വരക്കച്ചേരി, 10ന് ആറാട്ട് കച്ചേരി, 12ന് ആറാട്ട് എതിരേല്‍പ്പ്, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, കൊടിയിറക്ക്.