-->
വൈക്കം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വിജയത്തിനായി യു.ഡി.എഫ് തൊഴിലാളി സംഘടനകളായ യു.ഡി.ടി.എഫിന്റെയും ഐ.എന്‍.ടി.യു.സിയുടെയും നേതൃത്വത്തില്‍ കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേക്ക് വിളംബര ജാഥ നടത്തി. ഇന്നു രാവിലെ 11.30ന് വൈക്കത്ത് എത്തുന്ന പ്രതിപക്ഷ നേതാവിന്റെ ജാഥയ്‌ക്ക് തൊഴിലാളികളുടെ പിന്തുണ പ്രഖ്യാപിച്ചാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.
ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഐ.എന്‍.ടി.യു.സി സംസ്‌ഥാന സെക്രട്ടറി എം.വി മനോജ്, എസ്.ടി.യു സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഷാജി കാട്ടിക്കുന്ന്, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ സണ്ണി, ഐ.എന്‍.ടി.യു.സി ജില്ലാ ഭാരവാഹികളായ ഇടവട്ടം ജയകുമാര്‍, യു.ബേബി, ജോര്‍ജ് വര്‍ഗീസ്, കെ.എന്‍ വേണുഗോപാല്‍, ടി.ആര്‍ ശശികുമാര്‍, കെ.വി ചിത്രാംഗദന്‍, എം.ആര്‍ ഷാജി, ജി.രാജീവ്, സി.എസ് സലിം, മോഹന്‍ കെ.തോട്ടുപുറം, കെ.സുരേഷ് കുമാര്‍, വര്‍ഗീസ് പുത്തന്‍ചിറ, ടി.കെ വാസുദേവന്‍, പൗലോസ് ആഞ്ഞിലിക്കല്‍, ഔസേഫ് വര്‍ഗീസ്, കെ.എം സുള്‍ഫിക്കര്‍, ബിജു കണ്ടത്തില്‍, സി.ജി ബിനു, കെ.എന്‍ ദേവരാജന്‍, വി.അരവിന്ദന്‍, സിറിയക് ജോസഫ്, പി.ടി സലി, സി.എ നൗഷാദ്, വി.ആര്‍ അനുരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.