-->
പീരുമേട്: പാചകവാതക വിതരണ വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചപ്പാത്ത് സ്വദേശി ജോളി തോമസ് (53) നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. പീരുമേട് ഭാരത് ഗ്യാസ് ഏജന്‍സിയിലെ വാഹനമാണ് അമ്പത്തി അഞ്ചാം മൈലിന് സമീപം അപകടത്തില്‍പെട്ടത്.
വണ്ടിപെരിയാര്‍ ഭാഗത്ത് പാചക വാതക വിതരണം കഴിഞ്ഞ് വരുകയായിരുന്ന പിക്കപ്പ് വാന്‍ എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കിയപ്പോള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേര്‍ന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.