Friday, March 13, 2026 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 AM

മുല്ല നിവാസികള്‍ക്ക്‌ കുടിവെള്ളം കിട്ടാനില്ല

uploads/news/2026/02/827177/1.jpg

ഉപ്പുതറ: കണ്ണംപടി ആദിവാസി ഗ്രാമത്തിലെ മുല്ലനിവാസികള്‍ക്ക്‌ വേനല്‍ കടു ത്ത തോടെ കുടിവെള്ളം അന്യം. കുളം നിറയെ വെള്ളവും, വിതരണ സാമഗ്രികള്‍ തുടങ്ങി എല്ലാ സംവാധനവും ഉണ്ടായിട്ടും മുല്ല ഉന്നത്യയിലെ ആദിവാസി കുടുബങ്ങള്‍ ശുദ്ധജലത്തിന്‌ നേട്ടോട്ടമോടുകയാണ്‌. 26.65 ലക്ഷം രൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ മുല്ലകുടിവെള്ള പദ്ധതിക്ക്‌ ഇതുവരെ ചിലവാക്കിയത്‌.
എന്നാല്‍ കുളം തേകി വൃത്തിയാക്കാത്തതാണ്‌ പ്രശ്‌നം. വേനല്‍ക്കാലത്ത്‌ രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന അക്കരമുല്ല, ഇക്കരെമുല്ല, വാക്കത്തിമുല്ല എന്നിവിടങ്ങളിലെ 170 ഓളം കുടുംബങ്ങളാണ്‌ ഉന്നതിയിലുള്ളത്‌. ഇവര്‍ക്ക്‌ ശുദ്ധജലമെത്തിയ്‌ക്കാന്‍ 2016 - 17 ലാണ്‌ ജില്ലാ പഞ്ചായത്ത്‌ 19.65 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചത്‌.
22 മീറ്റര്‍ ചുറ്റളവില്‍ 36 അടി താഴ്‌ചയില്‍, കോണ്‍ക്രീറ്റ്‌ ചുരുള്‍ ഇറക്കി കുളം നിര്‍മിച്ച്‌ മോട്ടോറും സ്‌ഥാപിച്ചു. അഞ്ച്‌ ടാങ്കുകളും സ്‌ഥലത്ത്‌ എത്തിച്ചു. എന്നാല്‍ ടാങ്കിലേക്കുളള പൈപ്പു സ്‌ഥാപിക്കാനോ, വൈദ്യൂതി ലഭ്യമാക്കാനോ തുടര്‍ നടപടി ഉണ്ടായില്ല. പദ്ധതിയില്‍ നിന്നും ഒരുതുള്ളി വെള്ളം പോലും ആദിവാസികളുടെ വീട്ടിലെത്തിയില്ല. ലക്ഷങ്ങള്‍ മുടക്കിയ മോട്ടോര്‍ വെറുതെ കിടന്നു നശിക്കുകയാണ്‌. അഞ്ചടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ ചുരുള്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ഒരു വിധത്തിലും വെള്ളം കോരിയെടുക്കാനും കഴിയില്ല.
ക്രമക്കേട്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ കേരള ഉള്ളാട മഹാസഭ കണ്ണംപടി ബ്രാഞ്ച്‌ കമ്മിറ്റി സംസ്‌ഥാന വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു പരാതി നല്‍കി. തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിടുകയും ചെയ്‌തു. തുടര്‍ന്ന്‌ വൈദ്യൂതി എത്തിക്കാനും, പുതിയ മോട്ടോര്‍ വാങ്ങാനും 2024-25 ല്‍ ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി ഏഴു ലക്ഷം രൂപ അനുവദിച്ച്‌ അനുബന്ധ നിര്‍മാണം പൂര്‍ത്തിയാക്കി.
എന്നാല്‍ കുളം വൃത്തിയാക്കാന്‍ ഇതുവരെ നടപടി ഉണ്ടായില്ല. കുളം തേകി വൃത്തിയാക്കി ജലവിതരണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 25 Feb 2026 11.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW