Friday, March 13, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 AM

വേനല്‍മഴയില്‍ കനത്ത നാശം: ആയിരത്തോളം കുലവാഴകള്‍ നശിച്ചു

uploads/news/2026/02/827176/4.jpg

അടിമാലി: വേനല്‍മഴയില്‍ ആയിരത്തിലധികം കുലച്ച വാഴകള്‍ നശിച്ചു. ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാര്‍ഡായ കാഞ്ഞിരവേലിയില്‍ ഇന്നലെ വൈകിട്ടാണ്‌ സംഭവം. ശക്‌തമായി ഉണ്ടായ കാറ്റിലും മഴയിലും ആയിരത്തോളം വരുന്ന കുലച്ച വാഴകളാണ്‌ നശിച്ചുപോയത്‌.
ചിറക്കല്‍ സി.ആര്‍ അനു, അനീഷ്‌ നെല്ലിക്കുന്നേല്‍, പി.എസ്‌ ബിജുമോന്‍ പടിഞ്ഞാറേമുലയില്‍ എന്നിവരുടെ ഏത്തവാഴ കൃഷികളാണ്‌ നശിച്ചത്‌. പാട്ടത്തിന്‌ എടുത്ത്‌ കൃഷി ചെയ്‌തിരുന്ന ഏത്തവാഴകള്‍ കുലച്ചവയാണ്‌.
മൂപ്പെത്താത്തതിനാല്‍ വെട്ടി വില്‍ക്കാനും കഴിയാത്ത സ്‌ഥിതിയിലാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. പതിനായിരകണക്കിന്‌ രൂപയുടെ നാശനഷ്‌ടമാണ്‌ സംഭവിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Wednesday 25 Feb 2026 11.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW