Thursday, March 12, 2026 Last Updated 44 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.32 AM

എന്‍.സി.പി. ജില്ലാ പ്രസിഡന്റും സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയും കോണ്‍ഗ്രസില്‍

നെടുങ്കണ്ടം: എന്‍.സി.പി ജില്ലാ പ്രസിഡന്റും സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയും അടക്കം ഇരുപതോളം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ നെടുങ്കണ്ടത്തെ സമ്മേളനത്തില്‍ വി.ഡി സതീശന്‍ ഇവരെ മാലയിട്ട്‌ സ്വീകരിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.ടി മൈക്കിള്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.വി ഷാജി, സി.ഐ.ടി.യു ചെത്തുതൊഴിലാളി യൂണിയന്‍ ഏരിയാ കമ്മറ്റിയംഗം ജോര്‍ജ്‌ മുതലൂര്‍, ഉടുമ്പന്‍ചോല മുന്‍ പഞ്ചായത്ത്‌ മെമ്പറും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ സിസിലി ബാബു എന്നിവരുള്‍പ്പടെ ഇരുപതോളം പേരാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.
കെ.വി ഷാജി 36 വര്‍ഷത്തോളം സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. 18 വര്‍ഷത്തോളം പാര്‍ട്ടി ഏരിയാ കമ്മറ്റിയംഗമായും 10 വര്‍ഷത്തോളം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഷാജി 10 വര്‍ഷം ഉടു മ്പന്‍ചോല സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ പ്രസിഡന്റുകൂടിയായിരുന്നു.

Ads by Google
Advertisement
Wednesday 25 Feb 2026 11.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW