-->
കുമളി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുമളിയിലെ സ്വീകരണ സമ്മേളനത്തില്‍ കരുത്തറിയിച്ച് യു.ഡി.എഫ്. പീരുമേട് നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടിയാണ് ഇന്നലെ കുമളിയില്‍ നടന്നത്.
യാത്ര എത്തുന്നതിനു മുമ്പു തന്നെ പ്രവര്‍ത്തകര്‍ കുമളി ടൗണും വീഥികളും കൊടികളും തോരണങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. 2.30 യാത്ര കുമളിയില്‍ എത്തും വിധമായിരുന്നു ക്രമീകരണമെങ്കിലും നാലരയ്‌ക്ക് ശേഷമാണ് വി.ഡി. സതീശനും സംഘവും എത്തിയത്. നിയോജക മണ്ഡലം തലത്തിലും ജില്ലാ തലത്തിലുമുള്ള നേതാക്കളെല്ലാം നേരത്തെയെത്തി. നേരത്തെ എത്തിയ സംസ്‌ഥാന നേതാക്കള്‍ ഓരോരുത്തരായി പുതുയുഗ യാത്ര എത്തുംവരെ പ്രസംഗങ്ങള്‍ തുടര്‍ന്നു. കുമളി ബസ് സ്‌റ്റാന്റായിരുന്നു സമ്മേളന വേദി. വേദിയും പരിസരവും യു.ഡി.എഫ.് പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ എത്തിയ വി.ഡി. സതീശനെ വാഹനത്തില്‍നിന്ന് തോളിലേറ്റിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലെ ത്തിച്ചത്. ജില്ലാ സംസ്‌ഥാന നേതാക്കളും നിയോജക മണ്ഡലം നേതാക്കളായ സിറിയക് തോമസ്, റോബിന്‍ കാരക്കാട്ട്, എം.എം. വര്‍ഗീസ്, സന്തോഷ് പണിക്കര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.