-->
കട്ടപ്പന: താല്‍കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ വാക്കേറ്റം. 27 അജണ്ടകളാണ് കൗണ്‍സില്‍ മുമ്പാകെ എത്തിയത്. കട്ടപ്പന നഗരസഭ വക കെട്ടിടത്തിന്റെ വാടക ഇനത്തില്‍ അഞ്ച് ശതമാനം വര്‍ധിപ്പിക്കുവാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിലെ ഫുട്‌പാത്തുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ട്രാഫിക് പോലീസ് അധികൃതര്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തില്‍ സാധ്യമായ സ്‌ഥലങ്ങളില്‍ ഫുട്‌പാത്ത് നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട എന്‍ജിനീയറെ ചുമതലപ്പെടുത്തി. നികുതി പിരിവിനായി കുടുംബശ്രീയില്‍ നിന്നും എടുത്തിട്ടുള്ള ആളുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കുവാന്‍ യോഗം തീരുമാ നിച്ചു. ഇതോടൊപ്പം കട്ടപ്പന നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖാന്തരം നടത്തണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടത് ഭരണപക്ഷവും എല്‍.ഡി.എഫ് അംഗങ്ങളും തമ്മില്‍ വാഗ് വാദത്തിന് ഇടയാക്കി. വര്‍ഷങ്ങളായി തുടരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് യു.ഡി.എഫിന്റെ സ്വയം താല്‍പര്യപ്രകാരം കാലാവധി നീട്ടി നല്‍ക്കുകയാണ് ചെയ്യുന്നത് എന്നാണ് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ ആരോപണം. തുടര്‍ന്ന് ഈ വിഷയ ത്തിലുള്ള വിയോജനം രേഖപ്പെടുത്തി. കട്ടപ്പന ഗവ. ട്രൈബര്‍ സ്‌കൂളിനട് നഗരസഭ കാണിക്കുന്ന വിവേചനത്തില്‍ ബി.ജെ.പി അംഗങ്ങളും പ്രതിഷേധം രേഖപ്പെടു ത്തി.