-->
കട്ടപ്പന: കട്ടപ്പന മത്സ്യ മാര്‍ക്കറ്റിലെ വൈദ്യുതി പോസ്‌റ്റില്‍ തീ പടര്‍ന്നു. ചൊവ്വ വൈകിട്ട് പെയ്‌ത മഴയ്‌ക്ക് ശേഷമാണ് മാര്‍ക്കറ്റില്‍ ചിക്കൂസ് ചിക്കന്‍ സെന്ററിന് സമീപം ഇലക്ര്‌ടിക് പോസ്‌റ്റില്‍ ചുറ്റിയിട്ടിരുന്ന കേബിളുകള്‍ക്ക് തീപിടിച്ചത്.
സമാന രീതിയില്‍ ഇതിനുമുമ്പും മൂന്നുതവണ ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. കട്ടപ്പന ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെ ത്തിയെങ്കിലും ജനങ്ങളുടെ സഹായത്തോടെ തീ കെടുത്തിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി വൈദ്യുതി ബന്ധം പുന:സ്‌ഥാപിച്ചു. അതേ സമയം
അറ്റകുറ്റപ്പണിയുടെ പേരില്‍ നിരന്തരമായി വൈദ്യുതി മുടങ്ങുകയാണെന്നും ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപാരി വ്യവസാസി സമിതിയുടെ നേതൃത്വത്തില്‍ ശക്‌തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.