Thursday, March 12, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.32 AM

വേനല്‍ കടുത്തു; കുടിവെള്ളക്ഷാമം രൂക്ഷം

പീരുമേട്‌: വേനല്‍ കടുത്തതോടെ ഹൈറേഞ്ച്‌ മേഖലാ പ്രതിസന്ധിയിലേക്ക്‌. പുഴകളും തോടുകളും ജലനിരപ്പ്‌ താഴ്‌ന്ന നിലയിലാണ്‌.
ഇതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും അതിരൂക്ഷമായി. പലയിടത്തും പുഴകളിലെയും തോടുകളിലെയും നീരൊഴുക്ക്‌ പൂര്‍ണമായും നിലച്ചു.
ഇതോടെ പ്രദേശം കൊടും വരള്‍ച്ചയുടെ പിടിയിലായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളം വിലയ്‌ക്ക് വാങ്ങി ഉപയോഗിക്കേണ്ട സ്‌ഥിതിയിലാണ്‌.
ഏലപ്പാറയിലെ ഹെലിബറിയ കുടിവെള്ള പദ്ധതി വഴിയാണ്‌ താലൂക്കിലെ അഞ്ച്‌ പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്നത്‌.
എന്നാല്‍ പദ്ധതിയിലെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന്‌ വിതരണം തടസപ്പെടുന്നത്‌ ജലക്ഷാമത്തിന്റെ ആക്കം കൂട്ടുന്നുണ്ട്‌.
കൃഷിയും നാശത്തിന്റെ വക്കിലാണ്‌. വേനല്‍ച്ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്‌. കായ്‌കള്‍ ഉണ്ടാകേണ്ട ശരങ്ങളും പൂക്കളും കൊഴിഞ്ഞുപോയി. വരും മാസങ്ങളില്‍ ലഭിക്കേണ്ട വിളവെടുപ്പിനെ ഇത്‌ സാരമായി ബാധിക്കും. ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍.

Ads by Google
Advertisement
Wednesday 25 Feb 2026 11.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW