Friday, March 13, 2026 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.31 AM

കൊച്ചിയെ പിന്നോട്ടടിക്കുന്ന ബജറ്റ്‌: സി.പി.എം.

കൊച്ചി: അത്യാധുനിക നഗരമായി അനുദിനം വികസിക്കുന്ന കൊച്ചിയുടെ ഭാവിവളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതിയോ, നയമോ ഇല്ലാത്ത ബജറ്റാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിലുള്ള ഭരണസമിതിയുടേതെന്ന്‌ സി.പി.എം. ജില്ലാസെക്രട്ടറി എസ്‌. സതീഷ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയും കൊച്ചിയെ പിന്നോട്ടടിപ്പിക്കുന്നതുമാണ്‌ ഈ ബജറ്റ്‌.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നിര്‍ദേശങ്ങളോ കൊണ്ടുവരാന്‍ ഭരണസമിതിക്കായില്ല.
മാത്രമല്ല, കൊച്ചിയുടെ അഭിമാനമായ സമൃദ്ധികൊച്ചിയെ ഇല്ലാതാക്കാനുള്ള നീക്കം ആവര്‍ത്തിച്ചിരിക്കുന്നു. കോര്‍പറേഷന്‍ വിലപ്പെട്ട സ്വത്തുവകകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും കൈമാറാനുള്ള നിക്ഷിപ്‌ താല്‍പര്യം ചില പദ്ധതികളിലുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
റോ റോ നടത്തിപ്പില്‍ ഉള്‍പ്പെടെ എടുത്തിരിക്കുന്ന സമീപനം ഇതിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികള്‍ക്ക്‌ സി.പി.എം. എതിരല്ല. എന്നാല്‍ ഇക്കാര്യത്തില്‍ സുതാര്യതയുണ്ടാകണം, പദ്ധതികള്‍ ഏതൊക്കെയെന്നും എങ്ങയെന്നും വെളിപ്പെടുത്തണം.
ഡവലപ്പ്‌മെന്റ്‌ കൗണ്‍സില്‍ രൂപീകരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളിലും അവ്യക്‌തതയും ദുരൂഹതയമുണ്ട്‌. ജിസിഡിഎയും മെട്രോപൊളിറ്റന്‍ ആസൂത്രണ സമിതിയും നിലനില്‍ക്കുമ്പോഴാണ്‌ ഇത്തരമൊരു കൗണ്‍സില്‍ രൂപീകരിക്കുന്നത്‌.
വിവിധ ഓണ്‍ലൈന്‍ സേവനങ്ങളുമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും സംശയകരമാണ്‌. കെ സ്‌മാര്‍ട്‌ നിലനില്‍ക്കുന്‌പോഴാണ്‌ ഇത്തരമൊരു സമീപനമെന്ന്‌ സംശയം വര്‍ധിപ്പിക്കുന്നു.
തീര്‍ത്തും നിരാശാജനകമാണ്‌ ബജറ്റ്‌. കൗണ്‍സിലില്‍ അവതരിപ്പിക്കും മുന്‌പെ ബജറ്റ്‌ വിവരങ്ങള്‍ പുറത്തായതും യു.ഡി.എഫ്‌. ഭരണസമിതിയുടെ ഗുരുതര വീഴ്‌ചയാണ്‌ എസ്‌ സതീഷ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Feb 2026 11.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW