-->
കൊച്ചി: എഡിബി വായ്‌പയുടെ മറവില്‍ കൊച്ചി നഗരത്തിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ 9 പമ്പ് ഹൗസുകള്‍ നാളെ ബഹുരാഷ്ര്‌ട ജല കുത്തകയായ സോയൂസിന് കൈ മാറുന്നു.
പള്ളിമുക്ക് സബ് ഡിവിഷനിലെ പെരുമാനൂര്‍, തമ്മനം പച്ചാളം ഇളംകുളം,തോപ്പുംപടി പമ്പ് ഹൗസുകളും കരിവേലിപ്പടി സബ് ഡിവിഷന് കീഴിലെ കരുവേലിപ്പടി പള്ളുരുത്തി, കുമ്പളങ്ങി,വടുതല, പമ്പ് ഹൗസുകളുമാണ് ഏറ്റെടുക്കുന്നത്.
ഘട്ടംഘട്ടമായി എറണാകുളം നഗരപ്രദേശത്തെ മുഴുവന്‍ പമ്പ് ഹൗസുകളും ഓഫീസുകളും സോയൂസ് ഏറ്റെടുക്കും. ഭാവിയില്‍ കുടിവെള്ള ചാര്‍ജ് തീരുമാനിക്കുന്നതും സേയൂസായിരിക്കും.
പൈപ്പ് ചോര്‍ച്ച പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് പൈപ്പുകള്‍ മാറ്റല്‍ അടക്കം ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌നടപ്പിലാക്കുമെന്നുംആലുവായില്‍ 190 എം എല്‍.ഡി പ്ലാന്റ് നിര്‍മ്മാണവും സോയൂസ് ഏറ്റെടുത്തങ്കിലും അതൊന്നും ചെയ്യാതെയാണ് സോയൂസ് കമ്പനി നഗരത്തില്‍ കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസുകള്‍ ഏറ്റെടുക്കുന്നത്. കോടികള്‍ വിലപിടിപ്പുള്ള നഗരത്തിലെ അതോറിറ്റിയുടെ പമ്പ് ഹൗസുകളും ചേര്‍ന്നു കിടക്കുന്ന വസ്‌തു വകകളുമാണ് സോയൂസ് കൈയടക്കുന്നതെന്നാ ആക്ഷേപം.
നഗരത്തിലെ കുടിവെളള വിതരണം ബഹുരാഷ്‌ട സ്വകാര്യ ജല കുത്തകക്ക് വിട്ടു കൊടുക്കുന്നതിനെതിരെ വലിയ ബഹുജന പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാരായി പി. രാജീവും റോഷിഅഗസ്‌റ്റിനും
അതോറിറ്റിയിലെ യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാതെയാണ് ഇപ്പോള്‍ കൈമാറ്റം നടക്കുന്നത്.
പമ്പ് ഹൗസുകള്‍ കൈമാറുന്നതിനെതിരെ കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരും സംഘടനകളും വലിയ പ്രതിഷേധത്തിലാണ്.
കൈമാറ്റം നടക്കുന്ന നാളെ കേരള വാട്ടര്‍ അതോറിറ്റിയില്‍ ആള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി.) കരിദിനാചരണവും രാപകല്‍ സമരവും നടത്തും.