Sunday, March 15, 2026 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.30 AM

സ്‌കൂട്ടര്‍ കേബിളില്‍ തട്ടിമറിഞ്ഞ്‌ അധ്യാപികയ്‌ക്ക്‌ ഗുരുതര പരുക്ക്‌

uploads/news/2026/02/827164/3.jpg

അമ്പലപ്പുഴ: റോഡിന്‌ കുറുകെ കിടന്ന കേബിളില്‍ സ്‌കൂട്ടര്‍ തട്ടിമറിഞ്ഞ്‌ അധ്യാപികയ്‌ക്ക് ഗുരുതര പരുക്ക്‌. പുന്നപ്ര എന്‍.എസ്‌.എസ്‌.യു.പി സ്‌കൂള്‍ അധ്യാപിക ചമ്പക്കുളം ദേവിനിവാസില്‍ നീതു എസ്‌. പണിക്കര്‍(37)ക്കാണ്‌ പരുക്കേറ്റത്‌.
രാവിലെ സ്‌കൂളിലേക്ക്‌ വരുമ്പോള്‍ അറവുകാട്‌ ഭാഗത്ത്‌ പഴയ നടക്കാവ്‌ റോഡിന്‌ കുറുകെ കിടന്ന സ്വകാര്യ കേബിളില്‍തട്ടി മറിഞ്ഞു വീണ അധ്യാപികയുടെ കഴുത്തില്‍ കേബിള്‍ കുരുങ്ങുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ സ്‌കൂളിലെ അധ്യാപകരും ചേര്‍ന്ന്‌ പിന്നീട്‌ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ മാറ്റി. ഇടതു കാലിന്‌ ഒടിവും കൈക്ക്‌ പൊട്ടലും സംഭവിച്ചു. പിന്നീട്‌ അധ്യാപികയെ പുന്നപ്ര സഹകരണാശുപത്രിയിലേക്ക്‌ മാറ്റി.

Ads by Google
Advertisement
Wednesday 25 Feb 2026 11.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW