-->
അമ്പലപ്പുഴ: പതിവ് തെറ്റിക്കാതെ ഐതിഹ്യപ്പെരുമയുയര്‍ത്തി തകഴി ധര്‍മ്മശാസ്‌താ ക്ഷേത്രത്തിലേക്കുള്ള കൊടിക്കയര്‍ ഘോഷയാത്ര നടന്നു. അമ്പലപ്പുഴ കോമന കന്യേല്‍ വിദ്യാധരന്‍ കുടുംബാവകാശമായി നിര്‍മിച്ച കൊടിക്കയറാണ് കൊടിയേറ്റിനായി തകഴി ക്ഷേത്രത്തിലെത്തിച്ചത്. വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കന്യേല്‍ കുടുംബത്ത്‌നിന്ന് കൊടിക്കയര്‍ ഘോഷയാത്ര പുറപ്പെട്ടത്.
അമ്പലപ്പുഴ കച്ചേരി മുക്കില്‍ നിന്ന് രഥ ഘോഷയാത്രയായാണ് കൊടിക്കയറുമായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.കരുമാടി കാമപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഘോഷയാത്രയെ തകഴി ആശുപത്രി ജങ്‌ഷനില്‍ നിന്ന് ക്ഷേത്രോപദേശക സമിതിയും ക്ഷേത്ര ഉത്സവ കമ്മിറ്റിയും ഹിന്ദു ഐക്യ വേദിയും തകഴി പടിഞ്ഞാറ് കാളകെട്ട് സമിതിയും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് രാവിലെയാണ് കൊടിയേറ്റ്. രാവിലെ 9നു കൊടിപൂജയ്‌ക്ക് ശേഷം 9.45നും 10.15നും മധ്യേ തന്ത്രി വൈക്കം മനയത്താറ്റു മനയ്‌ക്കല്‍ എം.എന്‍.ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും.
തുടര്‍ന്ന് ചെമ്പകശേരി കുടുംബാംഗം പ്രദീപ് കുമാര്‍ നാളികേരം ഉടച്ച് രാശിനോക്കി ഫലം പ്രവചിക്കും. 10.30നു തകഴി ശിവശങ്കരപ്പണിക്കര്‍ അനുസ്‌മരണം. തിരുവിഴ ജയശങ്കര്‍ ദീപം തെളിക്കും. ഹരിവരാസനം പുരസ്‌കാര ജേതാവ് കൂടിയായ തിരുവിഴ ജയശങ്കറിനു ആദരവും നല്‍കും. 6.30നു സ്‌റ്റേജ് പ്രോഗ്രാം ഉദ്‌ഘാടനം. 7നു മുളയിടീല്‍. 26 മുതല്‍ കുളത്തില്‍വേലയും തിരുമുന്‍പില്‍ വേലയും ഉണ്ടാകും. രാത്രി 9നു പാട്ടിന്റെ പാലാഴി. 27നു 11.15നു ഓട്ടന്‍തുള്ളല്‍. 28നു 11.30നു ഓട്ടന്‍തുള്ളല്‍. 9നു ഭജന്‍സ്. മാര്‍ച്ച് ഒന്നിന് രാത്രി 10ന് 7.30നു കുചേലവൃത്തം കഥകളി.2ന് രാത്രി 9നു നാടകം. 3നു 10.30നു ഉത്സവബലി. 12നു ഉത്സവ ബലിദര്‍ശനം. 11നു പള്ളിവേട്ട. 4നു 7.30ന് അകത്താറാട്ട്. 4.30നു ആറാട്ടുബലി. കൊടിയിറക്ക്, ഗജപൂജ, 5.30നു ആറാട്ടു പുറപ്പാട്. 7.30നു ആറാട്ട്, 8.30നു ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. പുലര്‍ച്ചെ 3.30നു അകത്തെഴുന്നള്ളിപ്പ്.