Sunday, March 15, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.30 AM

ക്രിമിനല്‍ കേസ്‌ പ്രതികള്‍ മയക്കുമരുന്ന്‌ ഗുളികകളുമായി പിടിയില്‍

ആലപ്പുഴ: ക്രിമിനല്‍ കേസ്‌ പ്രതികള്‍ മയക്കുമരുന്ന്‌ ഗുളികളുമായി പിടിയില്‍.അമ്പലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ ഇജാസ്‌ (26), ആലപ്പുഴ തൈക്കാട്‌ പുരയിടം ആലിശ്ശേരി മാഹിന്‍ (23) എന്നിവരെയാണ്‌ തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ 200 നൈട്രോ സെല്‍ഫാം ഗുളികകളും 250 ഗ്രാം കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മുഹമ്മ പോലിസും ചേര്‍ന്ന്‌ പിടികൂടിയത്‌. നിരവധി മോഷണകേസും കൊലപാതകശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്‌ ഇജാസ്‌. കഴിഞ്ഞമാസം ആലപ്പുഴ നോര്‍ത്ത്‌ സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട്‌ കിലോ കഞ്ചാവ്‌ പിടിച്ച കേസില്‍ ഒളിവിലായിരുന്നു ഇയാള്‍. നോര്‍ത്ത്‌ പോലീസ്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. നിരവധി മയക്കുമരുന്ന്‌ കേസും മോഷണക്കേസുകളിലും പ്രതിയാണ്‌ മാഹിന്‍. ഇവര്‍ മാസങ്ങളായി ജില്ലയ്‌ക്ക് പുറത്ത്‌ താമസിച്ച്‌ ഒഡിഷായില്‍ പോയി കഞ്ചാവ്‌ വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു.
ഇടപാടുകാര്‍ക്ക്‌ മയക്കുമരുന്ന്‌ കൈമാറുവാന്‍ വേണ്ടിയാണ്‌ തണ്ണീര്‍മുക്കം ബണ്ട്‌ തെരഞ്ഞെടുത്തത്‌. കേരളത്തിന്‌ പുറത്ത്‌ നിന്ന്‌ ട്രെയിനില്‍ ജില്ലയ്‌ക്ക് പുറത്ത്‌ ഇറങ്ങി അവിടെനിന്നും ബസ്‌ മാര്‍ഗമോ ബൈക്കിലോ ഇടപാടു കാര്‍ക്ക്‌ മയക്കു മരുന്ന്‌ കൈമാറുകയാണ്‌ പതിവ്‌. ഒഡിസയില്‍ നിന്നും കഞ്ചാവ്‌ വാങ്ങി വരുന്ന വഴി പല സ്‌ഥലങ്ങളിലും ഇടപാടുകാര്‍ക്ക്‌ വില്‍പ്പന നടത്തി മിച്ചം വന്ന കഞ്ചാവും ഗുളികയും കൈമാറി തിരികെ തണ്ണീര്‍മുക്കം ബണ്ട്‌ വഴി തിരികെ പോകുവാന്‍ നില്‍കുമ്പോള്‍ ആണ്‌ ഇവര്‍ പിടിയിലായത്‌.
ഇജാസ്‌ സ്വന്തം പേരിലോ ഒരു മാസത്തില്‍ കൂടുതലോ ഒരു സിം ഉപയോഗിക്കാറില്ല. മാസങ്ങളായി മയക്ക്‌ മരുന്ന്‌ കച്ചവടം ചെയ്യുന്നുണ്ടെങ്കിലും ഇയാള്‍ ജില്ലയില്‍ ഒളിഞ്ഞും തെളിഞ്ഞും വരുന്നതിനാല്‍ പിടി കുടാന്‍ പോലിസിന്‌ പറ്റുന്നില്ലായിരുന്നു. ചേര്‍ത്തല ഡിവൈ.എസ്‌.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മുഹമ്മ സി.ഐ വിഷ്‌ണുകുമാര്‍, സീനിയര്‍ സി.പി.ഒമാരായ അഖില്‍, സുജിത്ത്‌ എന്നിവരും നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ അംഗങ്ങളും ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Wednesday 25 Feb 2026 11.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW