-->
പൂച്ചാക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആള്‍ അറസ്‌റ്റില്‍. അരൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് ചന്തിരൂര്‍ മുഹമ്മദാലി മന്‍സിലില്‍ അബ്‌ദുള്‍ റസാക്കി(46)നെയാണ് എറണാകുളം നോര്‍ത്ത് റയില്‍വേ സ്‌റ്റഷനില്‍ പൂച്ചാക്കല്‍ പോലീസ്‌അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഡിസംബര്‍ 17ന് രാത്രി എട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പൂച്ചാക്കല്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും മറ്റുമായി പ്രതി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
പൂച്ചാക്കല്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌ത് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു