Wednesday, March 11, 2026 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.46 AM

ഭിന്നശേഷിക്കാര്‍ക്ക്‌ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു

uploads/news/2026/02/827133/3.jpg

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക്‌ അനുവദിച്ച സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. അസ്‌മ നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ പുല്ലുമാരിയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ്‌ കണ്ടിയന്‍, വികസന ചെയര്‍പേഴ്‌സണ്‍ സാജിത നൗഷാദ്‌, മെമ്പര്‍മാരായ പി.സി. മമ്മൂട്ടി, ജോണി. എം, വി. മുഹമ്മദ്‌ പോള, സുഹറ പാലോളി, സൗമ്യ റെനീഷ്‌, ശില്‍പ ആന്റണി, ബീന, പഞ്ചായത്ത്‌ സെക്രട്ടറി അനീഷ്‌ സംസാരിച്ചു. ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ അമ്പിളി സ്വാഗതവും ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ ഷംന നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW