-->
കല്‍പ്പറ്റ: ടൗണുകള്‍ കേന്ദ്രീകരിച്ച് വ്യാപാരസ്‌ഥാപനങ്ങള്‍ ഉള്ള മെയിന്‍ കവലകളില്‍ ഗുഡ്‌സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങള്‍ കൂടി കൂടി വരികയാണ്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ ടൗണില്‍ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികള്‍ സൗമ്യമായി പറഞ്ഞപ്പോള്‍ യൂണിറ്റ് പ്രസിഡണ്ട് ഇ. ഹൈദ്രുവിനേയും യൂത്ത് വിംഗ് പ്രസിഡണ്ട് എച്ച്. ഷൈജല്‍, എക്‌സിക്യൂട്ടീവ് അംഗം അബ്‌ദുള്‍ സലാം (ബാവ )എന്നിവരെ ധിക്കാരപരമായി പെരുമാറുകയും ക്രൂരമായി കയേ്റ്റേം ചെയ്യുകയും ചെയ്‌തതില്‍ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്‌ത പ്രതിഷേധ പ്രകടനം കല്‍പ്പറ്റയില്‍ കനറ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയസ്‌റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി. ജോയ് ഉദ്‌ഘാടനം ചെയ്‌തു.
യൂണിറ്റ് പ്രസിഡണ്ട് അധ്യഷത വഹിച്ചു. ജനറല്‍സെക്രട്ടറി രഞ്‌ജിത്. കെ, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജില്ലാ സെക്രട്ടറി അജിത്. പി.വി, ഷാജി കല്ലടാസ്, ഹാരിസ്. ടി, അബ്‌ദുറഹിമാന്‍ തനിമ, ജോണ്‍ മാതാ, ഗോള്‍ഡ് അസോസിയേഷന്‍ സെക്രട്ടറി സിദ്ധീഖ്. കെ.എച്ച്, കെ.എച്ച്.ആര്‍.എ കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് അബ്‌ദുറഹിമാന്‍ പ്രാണിയത്ത്, വനിതാ വിംഗ് പ്രസിഡണ്ട് പി. സൗദ, വനിതാ വിങ്ങ് ജില്ലാ ട്രഷറര്‍ പി. അമ്പിളി പ്രസംഗിച്ചു. പി. സതീശ്, കെ. പുഷ്‌പ, അബ്‌ദുല്‍ ഗഫൂര്‍. പി.പി, പി. ഷംസു, കെ. സരോജിനി, എ. സുപ്രിയ, സി.ടി. ഹംസ, പി. പ്രമോദ് ?ാഡ്‌സണ്‍ നേതൃത്വം നല്‍കി.
പുല്‍പ്പള്ളി: വ്യാപാരസ്‌ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഗുഡ്‌സ് വാഹനങ്ങളില്‍, പഴം പച്ചക്കറികളടക്കം കൊണ്ടുവന്ന് വ്യാപാരം ചെയ്യുന്നതിനെതിരെ പ്രതികരിച്ച വ്യാപാരി നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സകലവിധ ലൈസന്‍സുകളുമെടുത്ത്, സര്‍ക്കാരുകള്‍ക്ക് കൃത്യമായി നികുതികള്‍ നല്‍കുന്നതോടൊപ്പം വാടകയും, കറണ്ട് ചാര്‍ജ്‌ജും അടച്ചു നിയമവിധേയമായി വ്യാപാരം ചെയ്യുന്ന വ്യാപാര സ്‌ഥാപനങ്ങളുടെ മുന്‍പില്‍ തന്നെ ഗുഡ്‌സ് വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍ക്കുന്നത് ആത്മഹത്യാപരമാണ്. മിക്കവാറും ടൗണില്‍ എല്ലാം തന്നെ വഴിയോര കച്ചവടം നിയന്ത്രിച്ചതായി ബോര്‍ഡ് വെച്ചിട്ട് പോലും ടൗണിന് മദ്ധ്യത്തില്‍ത്തന്നെ കൊണ്ടുവന്ന് വില്‍ക്കുന്നത് ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിക്കുന്നതിനോടൊപ്പം ടൗണുകളില്‍ ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
ഇത്തരം വാഹനങ്ങളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ടൗണിന് പുറത്തേക്ക് മാറ്റി വ്യാപരിക്കുന്നതിന് വ്യാപാരികള്‍ എതിരല്ല. യാതൊരുവിധ ലൈസന്‍സുകളും എടുക്കാതെ, അളവു-തൂക്ക ഉപകരണങ്ങള്‍ പോലും സീല്‍ ചെയ്യിക്കാതെ നടത്തുന്ന വ്യാപാരം ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര, അജിമോന്‍. കെ.എസ്, ഷാജിമോന്‍. പി.എ, ജോസ് കുന്നത്ത്, പൈലി. പി.എം, ഷിബിന്‍. വി.കെ, കെ. ജോസഫ്, പ്രഭാകരന്‍, ഇ.ടി. ബാബു, ബാബു. എം.വി, റഫീഖ്. കെ.വി, ഹംസ, ജോബിഷ്, സലീല്‍ പൗലോസ് പങ്കെടുത്തു.